വര്‍ക്കല വെറ്റക്കട ബീച്ചില്‍ വിദ്യാര്‍ത്ഥിനി തിരയില്‍പ്പെട്ട് മരിച്ചു
വര്‍ക്കല വെറ്റക്കട ബീച്ചില്‍ വിദ്യാര്‍ത്ഥിനി തിരയില്‍പ്പെട്ട് മരിച്ചു. വര്‍ക്കല വെണ്‍കുളം സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. ശ്രേയയുടെ കൂടെയുണ്ടായിരുന്ന കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങി പോയതായി പൊലീസ് പറഞ്ഞു. രണ്ട് കുട്ടികള്‍ കടലിലേക്ക് നടന്ന് പോകുന്നതാണ് നാട്ടുകാര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടികള്‍ കടലില്‍പ്പെട്ട് പോകുകയായിരുന്നു. പിന്നീടാണ് 14കാരിയുടെ മൃതദേഹം കരയ്ക്കടിഞ്ഞത്. ശ്രേയയുടെ ഒപ്പം ഉണ്ടായിരുന്ന കുട്ടിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha