കെ കരുണാകരന്റെ ഇളയസഹോദരന്‍ അന്തരിച്ചു... 102 വയസായിരുന്നു, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

കെ കരുണാകരന്റെ ഇളയസഹോദരന്‍ കെ ദാമോദരമാരാര്‍ അന്തരിച്ചു. 102 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച അദ്ദേഹം കോഴിക്കോട്ടെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യപരേതയായ ടിവി തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി ഉഷ. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറും പാലക്കാട് എസ്പിയുമായിരുന്ന അന്തരിച്ച ജികെ ശ്രീനിവാസന്‍ മരുമകനാണ്.
https://www.facebook.com/Malayalivartha