കോർപറേഷൻ മേയർ എം.കെ.വർഗീസും സുരേഷ് ഗോപിയും, തമ്മിലുള്ള ബന്ധത്തെ ചൊല്ലി എൽഡിഎഫിൽ അസ്വാരസ്യം പുകയുന്നു...വിശദീകരണം തേടി പാർട്ടി...

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചതിന് ശേഷം തന്നെ ഇവിടെ തുടങ്ങിയതാണ് ചിലർക്ക് കല്ലുകടി . കേന്ദ്ര സഹ മന്ത്രി സ്ഥാനം കൂടെ ഏറ്റെടുത്തതോടെ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ പടച്ചു വിടുന്നവർക്ക് യാതൊരു കുറവും വന്നിട്ടില്ല. ഇപ്പോഴിതാ മറ്റൊരു രാഷ്ട്രീയ ചർച്ചയാണ് കേരളത്തിൽ ഉടലെടുത്തിരിക്കുന്നത്. കോർപറേഷൻ മേയർ എം.കെ.വർഗീസും തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നു ജയിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധത്തെ ചൊല്ലി എൽഡിഎഫിൽ അസ്വാരസ്യം പുകയുന്നു. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽകുമാറും സിപിഐ ജില്ലാ നേതൃത്വവും എതിർപ്പുമായി രംഗത്തു വന്നതോടെ എം.കെ.വർഗീസിനെ വിളിച്ചുവരുത്തി സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് വിശദീകരണം തേടി.
തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് അനുകൂലമായി മേയർ പ്രവർത്തിച്ചെന്നും പദവിയിൽ നിന്ന് അദ്ദേഹത്തെ സിപിഎം പുറത്താക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജും ഇതേ ആവശ്യവുമായി സിപിഎം നേതൃത്വത്തെ സമീപിച്ചിരുന്നു.സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി എം.എം.വർഗീസിനെ കണ്ടു നിലപാടു വിശദമാക്കിയ മേയർ, സിപിഎം നിർദേശപ്രകാരം മാധ്യമങ്ങളോടും തന്റെ ഭാഗം വിശദീകരിച്ചു. വിളിച്ചു വരുത്തിയതല്ലെന്നും താൻ സെക്രട്ടറിയെ അങ്ങോട്ടുപോയി കണ്ടതാണെന്നും മേയർ പറഞ്ഞു. സുരേഷ് ഗോപിയുമായി ചേംബറിൽ കൂടിക്കാഴ്ച നടത്തിയതല്ലാതെ രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകൾ പിന്തുടർന്നു മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുടെ പരാതി തിരഞ്ഞെടുപ്പ് അവലോകനസമിതി യോഗത്തിൽ ചർച്ച ചെയ്യാമെന്നാണു സിപിഎം നിലപാട്. ഇതാണിപ്പോൾ കേരളത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നത്. ഏതായാലും ഈ നിലപാടിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ആങനെ ആണെങ്കിൽ മോദി കേരളത്തിൽ വരുമ്പോൾ എയർപോർട്ടിൽ ബൊക്കെയും പിടിച്ചു മുന്നിൽ നിൽക്കുന്ന പിണറായി. ഒരുമിച്ചു ചായസൽക്കാരത്തിൽ പങ്കെടുക്കുന്നു, ഇതൊക്കെ ഏത് വകുപ്പിൽ പെടും..? അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കയർക്കുക എന്ന കലാപരിപാടി അരങ്ങേറുന്നതാണ്!! ഇവിടെ കാണാൻ സാധിക്കുന്നത്. നമ്മുടെ പാർട്ടി അംഗത്തിന് പുറത്തുള്ളവരുമായി സൗഹൃദബന്ധം പാടില്ല..തീർത്തും പാർട്ടി അടിമകൾ ആയിരക്കണം ...നേതാക്കൾ പറയുന്നതിന് അപ്പുറം ചിന്തിക്കരുത് സ്വതന്ത്രനായ ആ മേയർ വിചാരിച്ചാൽ സുരേഷ് വിജയിക്കുമോ? കൊള്ളാവുന്ന രണ്ട് വ്യക്തികൾ തമ്മിൽ നാടിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ സംസാരിച്ചു എന്ന് കരുതിയാൽ പോരെ.. ഇപ്പോൾ ഒരാൾ എംപിയും ആണ് മറ്റേയാൾ മേയറുമാണ്. അവരുടെ സൗഹൃദം നാടിന് നല്ലതല്ലേ ചെയ്യൂ?
സ്കൂൾ കുട്ടികൾ ഒന്നുമല്ലല്ലോ മിണ്ടാതിരിക്കാന്? തുടങ്ങിയിട്ടുള്ള വിമർശനങ്ങൾ ആണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നത്.ഏതായാലും വിമർശനങ്ങൾ ഒരു സാദിൽ തുടരുമ്പോഴും തളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അണികളോടൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. ചേണ്ടമേളത്തോടെയും മുദ്രാവാക്യത്തോടെയും ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രിയെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്തു.കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ക്ഷേത്രദർശനം. ദർശനത്തിന് ശേഷം മാരാർജി ഭവനിലെത്തി ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. ജില്ലയിലെ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സുരേഷ് ഗോപിക്ക് സ്വീകരണമൊരുക്കിയിരുന്നു.
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും സിനിമാ നിർമാതാവുമായ പി വി ഗംഗാധരന്റെ വസതിയിൽ സന്ദർശനം നടത്തും. ഇതിന് ശേഷമായിരിക്കും കണ്ണൂരിലേക്ക് തിരിക്കുക. ഇകെ നയനാനരുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പത്നിയെ കാണും. ഇതിന് ശേഷമാണ് സുരേഷ് ഗോപി തൃശൂരിലേക്ക് പോകുന്നത്. സുരേഷ് ഗോപിയുടെ ക്ഷേത്ര ദർശനം അറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി ക്ഷേത്ര പരിസരത്തെത്തിയത്.
https://www.facebook.com/Malayalivartha