വിദ്യാര്‍ത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനില്‍ കുടുങ്ങി
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനില്‍ കുടുങ്ങി. മഴ പെയ്തതോടെ പെണ്‍കുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. തിരുവനന്തപുരം പാളയം നൂര്‍മഹല്‍ ഹോട്ടലില്‍ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. നിലമേല്‍ എന്‍.എസ്.എസ് കോളേജ് വിദ്യാര്‍ത്ഥിനി അധീഷ്യക്കാണ് അപകടം പറ്റിയത്.
മഴ പെയ്തതോടെ പെണ്‍കുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാല്‍ വഴുതി വീണ പെണ്‍കുട്ടിയുടെ തല മെഷീനില്‍ ഇടിക്കുകയായിരുന്നു. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മെഷീനില്‍ മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു. ഉടന്‍ മെഷീന്‍ ഓഫാക്കിയതിനാല്‍ വലിയ അപകടമൊഴിവായി. ഫയര്‍ഫോഴ്‌സ് എത്തി മുടി മുറിച്ച് വിദ്യാര്‍ത്ഥിനിയെ രക്ഷിച്ചു. തലമുടി മുറിച്ചത് ഒഴിച്ചാല്‍ പെണ്‍കുട്ടിക്ക് മറ്റു പരിക്കുകളില്ല.
https://www.facebook.com/Malayalivartha