കൊല്ലം അങ്ങ് എടുത്തു...ആ എണ്ണ നിധി കൊല്ലത്തും...ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ധന പര്യവേക്ഷണം ആരംഭിക്കും...കൊല്ലത്തെ കാര്യം പരിശോധിച്ച് മുന്നോട്ട് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി...വലിയ മാറ്റങ്ങൾ..
പെട്രോളിയം, ടൂറിസം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത് . ഒരു അധികാര സത്യങ്ങളിൽ ഇരിക്കാത്ത സമയത്തു പോലും അദ്ദേഹം ഈ നാടിന് വേണ്ടി ചെയ്തത് എന്താണെന്ന് വളരെ വ്യക്തമായി ഇവിടെയുള്ളവർക്ക് അറിയാം . കേന്ദ്ര സഹ മന്ത്രി കൂടിയാകുന്നതോടെ വലിയ മാറ്റങ്ങൾ അത് വഴി കേരളത്തിലും സംഭവിക്കുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നു. പെട്രോളിയം, ടൂറിസം വകുപ്പുകളുടെ ചുമതലയാണ് സുരേഷ് ഗോപിയിൽ നിക്ഷിപ്തമായിരിക്കുന്നത്.അപ്രതീക്ഷിതമായി കിട്ടിയ വകുപ്പാണ് പെട്രോളിയം വകുപ്പെന്നും ഭാരിച്ച ഉത്തരവാദിത്വമാണ്, പഠിച്ച് വേണ്ടതുപോലെ പ്രവർത്തിക്കുമെന്നും ആണ് ചുമതലയേറ്റത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. .
കൊല്ലം തീരത്തെ ക്രൂഡോയിൽ പര്യവേക്ഷണ സാധ്യതകൾ പരിശോധിക്കുമെന്ന് സുരേഷ് ഗോപി തന്റെ മന്ത്രാലയത്തിലെ ആദ്യദിനത്തിൽ തന്നെ മാധ്യമങ്ങളോട് പറഞ്ഞത് ചർച്ചയായിരിക്കുകയാണ്.പെട്രോളിന്റെ വില കുറയണമെങ്കിൽ ആവശ്യമായ സോഴ്സ് ഉണ്ടാവണം. കാവേരി തീരത്തും പിന്നെ കൊല്ലത്ത് അങ്ങനെയൊരു സാദ്ധ്യതയുണ്ടെന്ന് കേട്ട്‌കേൾവിയുണ്ട്. മലയാളിയായ ഒരു മന്ത്രിയാണ് ഈ മുറിയിൽ ഇരിക്കുന്നത്. കൊല്ലത്തെ കാര്യം പരിശോധിച്ച് മുന്നോട്ട് പോകാൻ കഴിയുമെങ്കിൽ അത് തീർച്ചയായും ചെയ്യും എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ . കൊല്ലം ഏറെക്കാലമായി സ്വപ്നം കാണുന്ന ഒന്നാണ് ഇന്ധന പര്യവേക്ഷണം.ഇന്ധനം ആവശ്യത്തിനുണ്ടെന്ന് കണ്ടെത്തിയാൽ കൊല്ലത്തിന്റെയും കേരളത്തിന്റെയും മുഖച്ഛായ തന്നെ മാറും. ഒരു അന്തർദ്ദേശീയ നഗരമായി കൊല്ലത്തെ മാറ്റുന്നതായിരുന്നു ഇത്.ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാക മന്ത്രി ഹർദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ചു.
വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.അദ്ദേഹത്തിന് കിട്ടിയ വകുപ്പുകളിലൂടെ ഏറെ പ്രതീക്ഷയുള്ള ഒരു മണ്ഡലമാണ് കൊല്ലം .കൊല്ലം തീരത്തെ എണ്ണഖനന സാധ്യത പരിശോധിക്കും. ടൂറിസത്തിൽ പുതിയ പടവുകൾ സൃഷ്ടിക്കും എന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. മുൻപും കൊല്ലത്തെ എണ്ണ നിക്ഷേപത്തെ കുറിച്ച് വാർത്തകൾ വന്നിരുന്നു. ഏതായാലും കരയിലും തീരമേഖലയിലും അനുബന്ധസേവനങ്ങൾക്ക് കരാറായിക്കഴിഞ്ഞാൽ കൊല്ലം സമുദ്രമേഖലയിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ധന പര്യവേക്ഷണം ആരംഭിക്കും.പര്യവേക്ഷണത്തിനുള്ള കൂറ്റൻ കിണർ നിർമ്മാണത്തിന് യു.കെയിലെ പ്രമുഖ കമ്പനിയായ ഡോൾഫിൻ ഡ്രില്ലിംഗുമായി ഓയിൽ ഇന്ത്യ1252 കോടിയുടെ കരാർ കഴിഞ്ഞ മാർച്ചിൽ ഒപ്പിട്ടിരുന്നു.പതിറ്റാണ്ടുകളായി കൊല്ലത്തെ പെട്രോൾ സാന്നിധ്യത്തെക്കുറിച്ച് കേൾക്കുന്നുവെങ്കിലും പര്യവേക്ഷണം നടത്താൻ സർക്കാർ തയ്യാറായിരുന്നില്ല.
പര്യവേക്ഷണത്തിനു മാത്രം കോടികളുടെ ചെലവ് വരുമെന്നതായിരുന്നു കാരണം.വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് പര്യവേക്ഷണം നടത്താൻ സർക്കാർ തയ്യാറായിരിക്കുന്നത്.പര്യവേക്ഷണ മേഖലയിൽ നിന്ന് ബോട്ടുകളും മറ്റ് യാനങ്ങളും അകലം പാലിക്കാൻ ചെറുകപ്പലുകളുടെ റോന്തുചുറ്റൽ, പര്യവേക്ഷണ കപ്പലിന് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കൽ, കൂറ്റൻ പൈപ്പ് ലൈൻ സംഭരണം എന്നിവയ്ക്കുള്ള തീരസേവന കരാറാണ്ഇനിയുള്ള നടപടി.കൊല്ലം പോർട്ട് കേന്ദ്രീകരിച്ചാണ് ഇവ ചെയ്യേണ്ടത്.കൊല്ലത്തിന് പുറമേ ആന്ധ്രയിലെ അമലാപുരം, കൊങ്കൺ തീരം എന്നിവിടങ്ങളിലെ 93.902 ചതുരശ്ര കിലോമീറ്റർ പ്രദേശം ഓയിൽ ഇന്ത്യയ്ക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഖനനത്തിന് കൈമാറിയിരുന്നു.മൂന്നിടത്തെയും ഡ്രില്ലിങ്ങിനാണ് ബ്രിട്ടീഷ് കമ്പനിയുമായി കരാർവച്ചത്.2020ൽ കൊല്ലം തീരക്കടലിൽ ഓയിൽ ഇന്ത്യനടത്തിയ പരീക്ഷണ പര്യവേക്ഷണത്തിൽ ഇന്ധന സാദ്ധ്യത കണ്ടെത്തിയിരുന്നു. ദ്രാവക ഇന്ധനങ്ങൾക്ക് പുറമേ വാതക സാദ്ധ്യതയും പ്രതീക്ഷിക്കുന്നുണ്ട്.തീരത്ത് നിന്ന് 26 നോട്ടിക്കൽ മെൈൽ അകലെ ജലനിരപ്പിൽ നിന്ന് 80 മീറ്റർ താഴ്ചയിൽ അടിത്തട്ടുള്ള ഭാഗത്താണ് പര്യവേക്ഷണം.
ഏകദേശം 6000 മീറ്റർ വരെ ആഴത്തിൽ കുഴിക്കും.ഇരുമ്പ് കൊണ്ട് കൂറ്റൻ പ്ലാറ്റ്ഫോം സ്ഥാപിച്ചാകും കിണർ നിർമ്മാണം. കിണറുകളിൽ കൂറ്റൻ പൈപ്പ് ലൈനുകൾ ഇറക്കിയാണ് പരിശോധന.ഇതിൽ ചില സാധ്യതകൾ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പര്യവേക്ഷണത്തിന് തയ്യാറെടുക്കുന്നത്.കേരള-കൊങ്കൺ മേഖല, ആന്ധ്രയിലെ അമലാപുരം എന്നിവിടങ്ങളിലെ എണ്ണ-പ്രകൃതിവാതക പര്യവേക്ഷണത്തിനും ഉൽപ്പാദനത്തിനുമുള്ള അനുമതി നേടിയത് ഒരു അസം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായിരുന്നു.ഒരു പര്യവേക്ഷണ കിണർ കുഴിച്ചാണ് സാധ്യതകൾ പരിശോധിക്കുക. ഇതിനാവശ്യമായ ഉപകരണങ്ങളും മറ്റും കമ്പനി എത്തിക്കും. 1287 കോടി ഡോളറിന്റെ കരാറാണ് യുകെ കമ്പനി ഏറ്റെടുത്തിരിക്കുന്നത്. ജലനിരപ്പിൽനിന്ന് ആറായിരം മീറ്റർവരെ ആഴത്തിലാണ് പര്യവേക്ഷണത്തിനായി കൂറ്റൻ കിണർ നിർമ്മിക്കുക.പര്യവേക്ഷണത്തിന് ആവശ്യമായ ഉപകരണങ്ങളും മറ്റും സൂക്ഷിക്കാൻ കൂറ്റൻ യാർഡുകൾ കൊല്ലം തീരത്ത് സ്ഥാപിക്കും.
ഇതിനാവശ്യമായ കപ്പലുകൾ, ടഗ്ഗുകൾ തുടങ്ങിയവയ്ക്ക് ഇന്ധനം നിറയ്ക്കാൻ ആവശ്യമായ സൗകര്യങ്ങളും തീരത്ത് ക്രമീകരിക്കും.പദ്ധതി വിജയിച്ചുകഴിഞ്ഞാൽ, സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക പ്രൊഫൈലിനെ വളരെയധികം സ്വാധീനിക്കാനും വ്യാവസായിക വാണിജ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉത്തേജനം നൽകാനും കഴിയും. ഒരു ഷോക്ക് തരംഗത്തെ ഭൂമിയിലേക്ക് അയച്ചുകൊണ്ട് ഒരു ഭൂകമ്പ സർവേ കൊല്ലത്ത് നടത്തിയിരുന്നു. ഉപരിതലത്തിൽ നിന്ന് പിന്നോട്ട് കുതിക്കുന്ന ഭൂകമ്പ തരംഗങ്ങൾ എടുത്തായിരുന്നു അത്. ഇതിൽ നിന്നാണ് ചില സൂചനകൾ കിട്ടിയതും പര്യവേഷണത്തിലേക്ക് കാര്യങ്ങൾ കടക്കുന്നതും.2009 ൽ കൊച്ചി തീരത്ത് പര്യവേക്ഷണം ആരംഭിച്ച ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലക്ഷ്യം നേടാനാകാതെ അത് ഉപേക്ഷിച്ചിരുന്നു.
ഇതിനിടെയാണ് പുതിയ ശ്രമം കൊല്ലത്ത് നടക്കുന്നത്. പര്യവേക്ഷണത്തിന് നാവിക സേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പര്യവേക്ഷണം നടത്താൻ ലക്ഷ്യമിടുന്ന മേഖലയിൽ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ പ്രാഥമിക സർവേയിൽ ഇന്ധന സാന്നിധ്യത്തിന്റെ സൂചന ലഭിച്ചിരുന്നു. ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖലകൾ സർവേയിൽ തിരിച്ചറിഞ്ഞിരുന്നു എന്നാണ് വിവരം.പര്യവേക്ഷണത്തിൽ മതിയായ നിലയിൽ ഇന്ധന സാന്നിധ്യം കണ്ടെത്താനായാൽ കൊല്ലം തുറമുഖത്തിനു വലിയ നേട്ടമാകും. ഖനനം ചെയ്യുന്ന ഇന്ധനം സംസ്‌കരണത്തിനായി കൊണ്ടുപോകുന്നതുകൊല്ലം തുറമുഖം വഴിയായിരിക്കും. ഇന്ധന- പ്രകൃതി വാതക കോർപറേഷൻ നേരത്തെ കൊച്ചിക്കു സമീപം ആഴക്കടലിൽ ഇന്ധന സാന്നിധ്യം കണ്ടെത്താൻ പര്യവേക്ഷണം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നതിനുള്ള ഇന്ധന ലഭ്യത ഇല്ലെന്നായിരുന്നു കണ്ടെത്തൽ. കൊല്ലത്ത് വാണിജ്യാടിസ്ഥാനത്തിൽ ഇന്ധന ലഭ്യത ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രമെ പദ്ധതി വിജയിക്കുകയുള്ളു.ഏതായാലും അതിനുള്ള നിയോഗം സുരേഷ് ഗോപിയുടെ കൈകളിൽ ആകുമെന്നാണ് എല്ലാവരുടയും പ്രതീക്ഷ . അദ്ദേഹം അതിനുള്ള നീക്കങ്ങൾ കേന്ദ്രത്തിൽ തീർച്ചയായും നടത്തുമെന്ന് ഉറപ്പാണ്. ഇത് കേന്ദ്രത്തിനും കേരളത്തിനും ഒരു പോലെ കോടികൾ നേടി കൊടുക്കാൻ ഉപകരിക്കും.
https://www.facebook.com/Malayalivartha