Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

മിസ്റ്റർ മരുമകന്റെ ശക്തി ക്ഷയിച്ചു :അണ്ണന്റെ പഠിപ്പീര് മതിയാക്കുമോ?

27 JUNE 2024 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...

മരുമകൻ മന്ത്രിയുടെ ശക്തി ക്ഷയിച്ചതിന് ആദ്യ തെളിവ്. മന്ത്രി മുഹമ്മദ് റിയാസിന്റെ ആവശ്യം പരസ്യമായി ധിക്കരിച്ച വിദ്യാഭ്യാസ മന്ത്രി വി . ശിവൻ കുട്ടിയുടെ പഠിപ്പീര് പണി തെറിപ്പിക്കാൻ സി.പി.എം.തലത്തിൽ കരുനീക്കം തുടങ്ങി.

 

സംസ്ഥാന സർക്കാരിൽ നടക്കുന്ന അടുത്ത പുനഃസംഘടനയിൽ വി ശിവൻകുട്ടിയുടെ വിദ്യാഭ്യാസ മന്ത്രി പദവി നഷ്ടമാകുമെന്നാണ് വിവരം . മലപ്പുറം, കോഴിക്കോട് , കണ്ണൂർ , കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ന്യൂനപക്ഷങ്ങളെ മുഴുവൻ പിണക്കിക്കൊണ്ട് പ്ലസ് ടു സീറ്റ് പ്രതിസന്ധിക്ക് കാരണക്കാരനായത് വി ശിവൻകുട്ടി ആണെന്ന് സി പി എം സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു. സി.പി.എമ്മുമായി തെറ്റിനിൽക്കുന്ന മുസ്ലീം സമുദായംഗങ്ങളെ ശിവൻ കുട്ടി കൂടുതൽ വെറുപ്പിച്ചു എന്ന നിഗമനത്തിലാണ് പാർട്ടി എത്തിനിൽക്കുന്നത്. ലീഗിന്റെ കക്ഷത്ത് തല വച്ചുകൊടുത്തതു പോലെയാണ് വിദ്യാഭ്യാസ മന്ത്രി പെരുമാറിയതെന്നും പാർട്ടിസംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. പിണറായി വിജയന് മേനി നഷ്ടമായതുകൊണ്ടുമാത്രമാണ് മന്ത്രി റിയാസ് പ്രതികരിക്കാതിരിക്കുന്നത്.

 

 

 

 

ഒന്നര പതിറ്റാണ്ടിലധികമായി മലബാർ ജില്ലകൾ അഭിമുഖീകരിക്കുന്ന വലിയ വിദ്യാഭ്യാസ പ്രതിസന്ധിയാണ് പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത. ഈ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനാവശ്യമായത്ര പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിക്കണമെന്ന മലബാറുകാരുടെ ആവശ്യത്തിനും ഒന്നര പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ആവശ്യത്തിന് അഡീഷണൽ ബാച്ചുകളെന്ന ശാശ്വത പ്രശ്നപരിഹാരം മാറിമാറി വന്ന സംസ്ഥാന സർക്കാറുകൾ നടപ്പാക്കാത്തതിനാൽ ഈ വർഷവും മലബാറിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുകയാണ്.


കഴിഞ്ഞ ഓരോ വർഷവും പത്താം ക്ലാസ് വിജയിക്കുന്ന അര ലക്ഷത്തോളം വിദ്യാർഥികളാണ് മലബാർ ജില്ലകളിൽ പ്ലസ് വൺ സീറ്റില്ലാതെ ഉപരിപഠന പ്രതിസന്ധി നേരിടുന്നത്. കേരളത്തിൽ പ്ലസ് വൺ ആരംഭിച്ചത് മുതൽ ഇന്നുവരെ മലബാറിന് പുറത്തുള്ള ജില്ലകൾ ഈ പ്രതിസന്ധി ഇങ്ങനെ അഭിമുഖീകരിച്ചിട്ടില്ല. കുറച്ചു വർഷങ്ങളായി ചില തെക്കൻ ജില്ലകളിൽ പത്താം ക്ലാസ് വിജയിച്ചവരെക്കാൾ പ്ലസ് വൺ സീറ്റുകളുള്ളതിനാൽ ബാച്ചുകളടക്കം കുട്ടികളില്ലാതെ കാലിയായി കിടക്കുന്ന സന്ദർഭത്തിൽ കൂടിയാണ് മലബാറിൽ അര ലക്ഷത്തോളം വിദ്യാർഥികൾ സീറ്റില്ലാതെ ഓരോ വർഷവും പുറത്തു നിൽക്കുന്നയവസ്ഥ തുടരുന്നത്. ഇക്കാര്യം നന്നായി അറിയാമായിരുന്നിട്ടും മന്ത്രി വി. ശിവൻ കുട്ടി അവസരത്തിന് ഒത്തുയർന്നില്ലെന്നാണ് ആക്ഷേപം. ലീഗ് നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷ പോലും ശിവൻകുട്ടി മനസിരുത്തി വായിച്ചില്ലെന്നാണ് ആക്ഷേപം. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായി തുടരുന്നതിൽ അർത്ഥമില്ലെന്ന നിലപാടിൽ തന്നെയാണ് പാർട്ടി.

 

 

ഈ വർഷം മലബാറിലെ 6 ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാർത്ഥികൾക്ക് സീറ്റില്ല. സർക്കാർ എയ്ഡഡ് സ്കൂളുകളിലായി അനുവദിച്ച താൽക്കാലിക ബാച്ചും 30 ശതമാനം വരെയുള്ള സീറ്റ് വർദ്ധനവും പരിഗണിച്ച ശേഷമാണ് ഈ കുറവ്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്ലസ് വൺ സീറ്റുകൾ ഈ വർഷവും ഒഴിഞ്ഞു കിടക്കുകയുമാണ്. 79730 വിദ്യാർത്ഥികൾ പത്താം ക്ലാസ് വിജയിച്ച മലപ്പുറം ജില്ലയിൽ 30 ശതമാനം സീറ്റുവർധനവിന് ശേഷവും സർക്കാർ എയ്ഡഡ് സ്കൂളുകളിലെ നിലവിലെ സീറ്റ് 59690 ആണ്. അതായത് മലപ്പുറത്ത് മാത്രം 20040 സീറ്റുകളുടെ കുറവുണ്ട്. ഇങ്ങനെ പാലക്കാട് 7979 സീറ്റുകളുടെയും കോഴിക്കോട് 5321 സീറ്റുകളുടെയും കാസർകോട് 4068 സീറ്റുകളുടെയും കുറവുണ്ട്. മലബാറിൽ ആകെ 41230 സീറ്റുകളുടെ കുറവ്. സി.ബി.എസ്.ഇ, ഐ.സി.ഐസ്.ഇ ഫലം കൂടി വന്നതോടെ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പതിവ് പോലെ അര ലക്ഷത്തിന് മുകളിലെത്തി.


പത്താം ക്ലാസിന് ശേഷമുള്ള മറ്റു ഉപരിപഠന സാധ്യതകളായ വി.എച്ച്.സി.ഇ, പോളിടെക്നിക്, ഐ.ടി.ഐ മേഖലകളിൽ ആകെ 25150 സീറ്റുകൾ മാത്രമാണ് മലബാർ മേഖലയിലുള്ളത്. ഈ രംഗത്തും സ്ഥാപനങ്ങളും കോഴ്സുകളും കൂടുതലുള്ളത് മലബാറിന് പുറത്താണ്. ആകെയുള്ള 72641 സീറ്റുകളിൽ 47491 സീറ്റും തൃശൂർ മുതൽ തിരുവനന്തപുരം വരെ ജില്ലകളിലാണ്.

മലബാറിലെ ഈ പ്രതിസന്ധിയും സ്ഥിതിവിവര കണക്കുകളും സംസ്ഥാന സർക്കാറിനു മുന്നിൽ മലബാറിലെ വ്യത്യസ്ത സംഘടനകൾ ഉയർത്തിയതാണ്. പക്ഷേ, പ്രശ്നപരിഹാരമായ പുതിയ ബാച്ചുകൾ അനുവദിക്കുന്നതിന് പകരം മാർജിനിൽ സീറ്റ് 30% വരെ വർധിപ്പിക്കുന്ന വിചിത്ര നിലപാടാണ് കുറച്ചു വർഷങ്ങളായി സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇതുവഴി 50 പേർ പഠിക്കേണ്ട ഒരു പ്ലസ് വൺ ക്ലാസിൽ 65ന് മുകളിൽ കുട്ടികളിരിക്കേണ്ട അവസ്ഥയാണ് വർഷങ്ങളായി മലബാറിലുണ്ടാക്കുന്നത്. സംസ്ഥാന സർക്കാർ തന്നെ നിശ്ചയിച്ച ലബ്ബ കമ്മീഷൻ ഒരു പ്ലസ് വൺ ക്ലാസിൽ 40 വിദ്യാർഥികൾ മാത്രമേ ആകാവൂ എന്ന് നിർദ്ദേശിച്ചതാണ്. അന്നത്തെ സർക്കാർ അത് പരമാവധി 50 വരെ ആകാമെന്ന് നിജപ്പെടുത്തുകയായിരുന്നു. അതിനെയും അവഗണിച്ചാണ് മലബാർ ജില്ലകളിൽ 65 ന് മുകളിൽ വിദ്യാർഥികളെ ഒരു ക്ലാസിൽ തിക്കിഞെരുക്കി ഇരുത്തുന്നത്. ഇതുമൂലം ഒട്ടേറെ അക്കാദമിക പ്രശ്നങ്ങളാണ് മലബാർ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വർഷത്തെ ഫലം എടുത്ത് പരിശോധിച്ചാൽ ഫുൾ എ പ്ലസ് നേടുന്നതിൽ സംസ്ഥാന ശരാശരിയെക്കാൾ പിറകിൽ നിൽക്കുന്ന ആറ് ജില്ലകളിൽ നാലും മലബാറിലെ ജില്ലകളാണെന്ന് കാണാം. 100% വിജയം നേടുന്ന സ്കൂളുകളുടെ എണ്ണത്തിലും ഈ പ്രശ്നത്തിന്റെ പ്രതിഫലനം കാണാം.

 


മലബാർ ജില്ലകളിൽ സംസ്ഥാനത്ത് നിലനിൽക്കുന്ന 1:50 എന്ന അനുപാതത്തിൽ പ്ലസ് വൺ ക്ലാസുകൾ വരുന്ന വിധത്തിൽ പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് ഈ വിഷയത്തിൽ ശാശ്വത പരിഹാരം. നിലവിലെ സംസ്ഥാന സർക്കാർ തന്നെ ഈ വിഷയം പഠിച്ച് പരിഹാരം സമർപ്പിക്കുവാൻ നിശ്ചയിച്ച കമ്മിറ്റിയാണ് പ്രൊഫ. കാർത്തികേയൻ നായർ അദ്ധ്യക്ഷനായ കമ്മറ്റി. ആ കമ്മിറ്റി പഠനം നടത്തിയ ശേഷം കഴിഞ്ഞ വർഷം പരിഹാര നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. അത് സർക്കാർ പുറത്തുവിട്ടില്ല. അതിലെ നിർദേശങ്ങൾ ഉടൻ നടപ്പാക്കണമെന്നാണ് ആവശ്യം.


നിലവിൽ തെക്കൻ ജില്ലകളിൽ കുട്ടികളില്ലാത്തതും വിദ്യാർഥികൾ കുറവുള്ളതുമായ ബാച്ചുകൾ ക്ലബ്ബ് ചെയ്ത് അവശേഷിക്കുന്നവ മലബാർ മേഖലയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ സർക്കാർ തയാറാവണമെന്നും അവശ്യം ഉയർന്നു. ഇത് സർക്കാറിന് സാമ്പത്തിക ബാധ്യത പോലും ഉണ്ടാക്കാതെ എളുപ്പത്തിൽ സാധ്യമാവുന്ന കാര്യമാണ്. . അതുപോലെ വി.എച്ച്.എസ്.ഇ, പോളിടെക്നിക്ക്, ഐ.ടി.ഐ മേഖലയിൽ പുതിയ ബാച്ചുകൾ മലബാറിൽ അനുവദിക്കണമെന്നാണ് ആവശ്യം.


എന്നാൽ സർക്കാർ എന്താണ് ചെയ്തത്? കാർത്തികേയൻ നായർ റിപ്പോർട്ട് കൈയിലിരിക്കുമ്പോൾ മറ്റൊരു സമിതിയെ നിശ്ചയിച്ചു.

എവിടെയെല്ലാം അധിക ബാച്ച് അനുവദിക്കണമെന്ന് സമിതി പരിശോധിക്കും. ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടറും മലപ്പുറം ആർ.ആർ.ഡിയുമാണ് സമിതി അംഗങ്ങൾ. വിദ്യാർഥി സംഘടനാ നേതാക്കളുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.


ജൂലൈ അഞ്ചിനകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണം. അതിന്റെ അടിസ്ഥാനത്തിൽ അടുത്ത പ്രവേശന നടപടികൾ ആരംഭിക്കും. മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളിലാണ് സീറ്റ് പ്രതിസന്ധികളുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി സമ്മതിച്ചു. എന്നാൽ അപ്പോൾ വൈകി പോയി.


മലപ്പുറത്ത് മാത്രം 7,054 സീറ്റിന്റെ കുറവുണ്ട്. പാലക്കാട് 1757, കാസർകോട് 250 സീറ്റും കുറവെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിൽ 1757 സീറ്റുകളുടെ കുറവുണ്ട്. സപ്ലിമെന്ററി അലോട്മെന്റോടെ ഇതിന് പരിഹാരം കണ്ടെത്തും. നിലവിലെ മലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കും. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ്സ് നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.എന്നാൽ മന്ത്രിയുടെ വാക്ക് പഴയ ചാക്ക് പോലെയായി.


പ്ലസ് വൺ പ്രവേശന നടപടികൾ ചളമായതിലല്ല പാർട്ടിക്ക് സങ്കടം.മന്ത്രി ശിവൻകുട്ടി ന്യൂനപക്ഷങ്ങളെ പിണക്കിയതിലാണ്.ശിവൻ കുട്ടിക്ക് വിദ്യാഭ്യാസം നൽകിയതിൽ എതിർപ്പുള്ള സി പി എം നേതാക്കൾ നിരവധിയാണ്. മന്ത്രി ബിന്ദുവിന് നൽകിയ ഉന്നതവിദ്യാഭ്യാസം വകുപ്പ് യാതൊരു കുഴപ്പവുമില്ലാതെ നടക്കുന്നു.പൊതുവിദ്യാഭ്യാസം കുളമായതിന്റെ പൂർണ ഉത്തരവാദിത്വം ശിവൻ കുട്ടിയിൽതന്നെ ചാർത്തുകയാണ് സി പി എം നേതൃത്വം. തലമുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്താതെ ശിവൻകുട്ടി പെരുമാറുന്നു എന്ന ആരോപണവും ശക്തമാണ്. മന്ത്രി മുഹമ്മദ് റിയാസ് ഇത് സംബന്ധിച്ച് പലവട്ടം മന്ത്രി ശിവൻ കൂട്ടിയുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹം അനുസരിച്ചില്ലെന്നാണ് മനസിലാക്കുന്നത്. ഇതെല്ലാം ശിവൻകുട്ടിക്ക് വിനയായി.


മന്ത്രി ശിവൻ കുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയത് പിണറായി വിജയനാണ്. ശിവൻകുട്ടിക്ക് വിദ്യാഭ്യാസ വകുപ്പ് നൽകരുതെന്ന് എല്ലാവരും പിണറായിയെ ഉപദേശിച്ചതാണ്. തൊഴിൽ വകുപ്പ് തന്നെ ശിവൻകുട്ടിക്ക് ധാരാളമായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ പിണറായിക്ക് അനുഭവപ്പെട്ട അഹങ്കാരത്തിന്റെ ഫലമാണ് ശിവൻകുട്ടിക്ക് ലഭിച്ച വിദ്യാഭ്യാസ മന്ത്രി പദവി. അന്ന് പിണറായിക്ക് സ്നേഹധനനായ ശിവൻ കുട്ടിയാണ് മരുമകൻ മന്ത്രിക്ക് ഉൾപ്പെടെ എല്ലാവർക്കും പാരയായി മാറിയിരിക്കുന്നത്.

 

പ്ലസ് വൺ വിവാദം സി.പി. എമ്മിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടിക്ക് മാത്രമായി പ്ലസ് വൺ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ സി.പി എമ്മും സർക്കാരും ആണയിട്ട് പറയുന്നത് എല്ലാം ശിവൻ കുട്ടി അറിഞ്ഞിട്ടാണെന്നാണ്. പ്ലസ് വൺ വിഷയത്തിൽ സർക്കാരിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ സംഭവിച്ചാൽ നാണക്കേട് മുഴുവൻ സർക്കാരിന്റെ തലയിലിരിക്കും. അതിന് മുമ്പും ശിവൻകുട്ടിക്ക് പണി കൊടുക്കാനാണ് പിണറായി കുടുംബത്തിന്റെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (5 minutes ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (8 minutes ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (37 minutes ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (1 hour ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (1 hour ago)

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു  (1 hour ago)

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (13 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (13 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (13 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (13 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (14 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (14 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (14 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (14 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (15 hours ago)

Malayali Vartha Recommends