ആ ഭാഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്

ആ കോടിപതി ആര് ? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. 300 രൂപ വിലയുള്ള ടിക്കറ്റുകൾ ജെ.എ, ജെ.ബി, ജെ.സി, ജെ.ഡി, ജെ.ഇ എന്നീ അഞ്ച് പരമ്പരകളിലായാണ് പുറത്തിറക്കിയത്.
രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം പത്ത് പേർക്കും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്ത് പേർക്കും ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം പത്ത് പേർക്കും നൽകും. സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം നാല് പേർക്ക് ലഭിക്കും. കൂടാതെ 5,000 രൂപ വീതം 8,100 പേർക്കും 1,000 രൂപ വീതം 64,800 പേർക്കും 500 രൂപ വീതം 1,29,600 പേർക്കും 300 രൂപ വീതം 1,40,400 പേർക്കും ലഭിക്കും.
സമ്മാനം ലഭിച്ചെന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.
https://www.facebook.com/Malayalivartha
























