Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

പ്ലാന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ വട്ടപ്പൂജ്യം; വികസനം വഴിമുട്ടിച്ച് തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു; പ്രതിപക്ഷ നേതാവ്

27 JUNE 2024 09:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...

അനാസ്ഥയും ഉഴപ്പും കൊണ്ട് ഒരു കുടുംബനാഥന്‍ ചെലവ് കാശ് നല്‍കാതിരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വാങ്ങിക്കൊടുക്കാന്‍ പണമില്ലാതെ വരുമ്പോള്‍ വീട്ടമ്മയ്ക്കുണ്ടാകുന്ന ഒരു നിസഹായാവസ്ഥയുണ്ട്. അതാണ് തദ്ദേശ മന്ത്രി എം.ബി രാജേഷിന്റെ ആദ്യ മറുപടിയില്‍ പ്രതിഫലിച്ചതെന്ന് പ്രതിപക്ഷ നേതാവ്. സ്വന്തം വീട്ടിലെ കുഴപ്പം മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ഈ വീട്ടമ്മ കുറെ ന്യായങ്ങള്‍ നിരത്തും. ആ ന്യായങ്ങള്‍ നിരത്തുന്നതു പോലെയാണ് മന്ത്രി രണ്ടാമത് നല്‍കിയ മറുപടി.

യാഥാര്‍ത്ഥ്യങ്ങളല്ല മന്ത്രി പറഞ്ഞത്. പ്രദേശിക വികസനം വഴിമുട്ടി. അധികാര വികേന്ദ്രീകരണമെന്ന സങ്കല്‍പം കേരളത്തില്‍ തകര്‍ന്നു. ജനപ്രതിനിധികള്‍ പൊതുജനമധ്യത്തില്‍ കുറ്റക്കാരായി. ഞങ്ങളുടെ തദ്ദേശ ജനപ്രതിനിധികളെക്കാള്‍ കൂടുതല്‍ എല്‍.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാരും മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുമാണ് എന്നോട് ഏറ്റവും കൂടുതല്‍ പരാതി പറഞ്ഞിട്ടുള്ളത്.

പഞ്ചായത്തിന്റെയും കോര്‍പറേഷന്റെയും മുന്‍സിപ്പാലിറ്റികളുടെയും സ്ഥതി ദയനീയമാണ്. എന്നിട്ടും ഒരു കുഴപ്പവും ഇല്ലെന്ന മട്ടിലാണ് മന്ത്രിയുടെ മറുപടി. ജൂണ്‍ ആറിന് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പറയുന്നത് വികസന ഫണ്ട് ഇനത്തില്‍ 30360 ബില്ലുകള്‍ പെന്‍ഡിങില്‍ ആണെന്നാണ്. അതായത് 656 കോടി. മെയിന്റനന്‍സ് ഗ്രാന്റ് കൂടി ചേര്‍ത്താല്‍ 40855 ബില്ലുകള്‍ (1135 കോടി രൂപ) ട്രഷറിയില്‍ പെന്‍ഡിങാണ്. ഇതില്‍ പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്കുള്ള പദ്ധതിയുമുണ്ട്.

2021-22 വാര്‍ഷിക പദ്ധതി മുതല്‍ നല്‍കുവാനുള്ള ക്യാരി ഓവര്‍ തുകകള്‍ 2022-23 വര്‍ഷത്തെ മൂന്നാം ഗഡുവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ചു കൊടുത്താല്‍ മാത്രമെ പ്രതിസന്ധി പരിഹരിക്കപ്പെടൂ. 2023 മാര്‍ച്ചില്‍ നല്‍കേണ്ട ബില്ലുകള്‍ സര്‍ക്കാര്‍ നല്‍കിയത് കഴിഞ്ഞ പിറ്റേ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ നിന്നാണ്. 80 ശതമാനത്തില്‍ താഴെയാണ് ചെലവഴിക്കുന്നതെങ്കില്‍ ബാക്കി തുക തദ്ദേശ സ്ഥാപനത്തിന് നഷ്ടമാകും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റില്‍ നല്‍കേണ്ട രണ്ടാം ഗഡു നവംബറിലാണ് നല്‍കിയത്. ഈ തുക നല്‍കിയ ഉടനെ ട്രഷറി നിയന്ത്രണം വന്നു. അപ്പോള്‍ രണ്ടാം ഗഡു നല്‍കിയത് വെറുതെയായി. അലഭ്യ ലഭ്യശ്രീ എന്നൊരു യോഗമുണ്ട്. സംഭവം നമ്മുടെ കയ്യിലുണ്ടെങ്കിലും അനുഭവിക്കാന്‍ യോഗമുണ്ടാകില്ല. ചിലരുടെ ജാതകം വായിച്ചാല്‍ ആദ്യ പേജുകളില്‍ രാജയോഗമുണ്ടെന്ന് പറയുമെങ്കിലും പിന്നീടുള്ള പേജില്‍ അത് അനുഭവിക്കാന്‍ യോഗമില്ലെന്നും എഴുതിയിട്ടുണ്ടാകും.

അതാണ് തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടാം ഗഡുവിന്റെ സ്ഥിതി. പഞ്ചായത്തില്‍ പുല്ല് വെട്ടുന്നതിന്റെ കാശ് പോലും കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതി. മാര്‍ച്ച് 23 ന് മൂന്നാം ഗഡു കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും അതിന്റെ തലേ ദിവസം തന്നെ എല്ലാ ട്രഷറിയും പൂട്ടി. പണ്ടൊക്കെ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിച്ചിരുന്ന ട്രഷറികള്‍ ഈ സര്‍ക്കാരിന്റെ ഗുണം കൊണ്ട് ഓരാഴ്ച മുന്‍പ് തന്നെ അടച്ചുപൂട്ടി. നിങ്ങളെ ആരെയാണ് പരിഹസിച്ചത്?

എന്നിട്ടാണ് 80 ശതമാനം ചെലവാക്കണമെന്ന് പറഞ്ഞത്. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ക്യാരി ഓവര്‍ തുക ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ക്യാരി ഓവര്‍ ആയി സര്‍ക്കാര്‍ പറയുന്നത് ഈ വര്‍ഷത്തെ പദ്ധതിയില്‍ നിന്നും എടുക്കണമെന്നാണ്. അപ്പോള്‍ ഈ വര്‍ഷത്തെ പദ്ധതിയുടെ കാര്യത്തിലും തീരുമാനമായി. വാര്‍ഷിക പദ്ധതിക്ക് വേണ്ടി തയാറെടുപ്പ് നടത്തി ആ കടലാസുകളിലേക്ക് നോക്കി ഇരിക്കേണ്ട ഗതികേടിലാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (5 minutes ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (8 minutes ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (37 minutes ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (1 hour ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (1 hour ago)

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു  (1 hour ago)

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (13 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (13 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (13 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (13 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (14 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (14 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (14 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (14 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (15 hours ago)

Malayali Vartha Recommends