Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

ആമയിഴഞ്ചാനിൽ ഇടപെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ... മേധാവിയെ ഫോണിൽ വിളിച്ചു! പാളിയത് ആർക്ക്? ഇരുട്ടിൽതപ്പി മേയറും ശിവൻകുട്ടിയും

14 JULY 2024 09:07 PM IST
മലയാളി വാര്‍ത്ത

ആമയിഴഞ്ചാൽ അപകടത്തിൽ ഫയർഫോഴ്സ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ദുഷ്കരമായ സാഹചര്യത്തിലാണ് ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തുന്നത്. സ്കൂബ സംഘത്തിന് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.

മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടിയതിൽ പൊതുജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചീകരണ തൊഴിലാളിയെ വേഗത്തിൽ കണ്ടെത്താൻ ശ്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അറിയിച്ച ദേവൻ രാമചന്ദ്രൻ, ഫയർഫോഴ്സ് മേധാവിയെ ഫോണിൽ വിളിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.

ജോയിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൗത്യത്തിൽ പങ്കാളികളാകും. നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് വൈകിട്ടോടെയെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

അതേസമയം, ജോയിയെ കാണാതായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കളക്ടർക്കും ന​ഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നോട്ടീസിൽ നിർദ്ദേശിക്കുന്നു. കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.

ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ 32 മണിക്കൂർ പിന്നിട്ട് കഴി‌‍ഞ്ഞു. എൻഡിആർഎഫിൻറെ നേതൃത്വത്തിലാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്. ഫയർഫോഴ്സിൻറെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിർത്തിയിരുന്നു.

തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഇന്നലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതാകുന്നത്. തോട് വൃത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്.

യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് ആരോപണമുയരുന്നുണ്ട്. ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റയിൽവേയും നഗരസഭയും തമ്മിൽ തർക്കമുണ്ടെന്നും വാർത്തകളുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ജോയിക്കായുളള തെരച്ചിൽ പ്രദേശത്ത് പുരോ​ഗമിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (6 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (6 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (6 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (6 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (6 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (7 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (7 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (7 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (7 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (7 hours ago)

പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍  (7 hours ago)

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതും 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമ  (7 hours ago)

അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി  (7 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ  (7 hours ago)

Malayali Vartha Recommends