പൊടുന്നനെ മണ്ണിടിച്ചില്‍ വെള്ളം ഇരച്ചുകയറി,പേടിപ്പെടുത്തി ഗംഗാവലി പുഴ; അര്‍ജുന്‍ എവിടെ എന്താണ് സംഭവിച്ചത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ? എത്രപേരെ കണ്ടെത്താനുണ്ടെന്ന് തലപുകച്ച് കര്‍ണാടക സര്‍ക്കാര്‍ ! പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കേരളം

അര്ജുന് എവിടെ എന്താണ് സംഭവിച്ചത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. അന്ന് ആ ദിവസം അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് അവിടെ ഉണ്ടായത് പേടിപ്പെടുത്തുന്ന സംഭവങ്ങളാണ്. ഗംഗാവലിപ്പുഴയില്‍ ഉഗ്രസ്‌ഫോടനവും ഭൂമികുലുക്കവും ഉണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. അരക്കിലോമീറ്ററോളം വീതിയുള്ള പുഴയുടെ മറുകര മാടങ്കേരി ഉള്‍വരെ എന്ന ഗ്രാമമാണ്. മത്സ്യത്തൊഴിലാളികളും ഗോത്രവിഭാഗക്കാരുമാണ് ഇവിടെ കൂടുതലുള്ളത്. 6 വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. 9 പേരെ കാണാതായി. ഇതില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. പരുക്കേറ്റ 7 പേര്‍ ആശുപത്രിയിലാണ്. വീടുകളിലെ പാത്രങ്ങളും ഉപകരണങ്ങളും തകര്‍ന്നു.
ദേശീയപാതയില്‍നിന്നു പുഴയിലേക്കുവീണ 2 പാചകവാതക ടാങ്കര്‍ലോറികളില്‍ ഒന്നു മാത്രമാണ് 7 കിലോമീറ്റര്‍ അകലെനിന്നു കണ്ടെത്തിയത്. രണ്ടാമത്തെ ലോറിയുടെ ഡ്രൈവറുടെ മൃതദേഹം കിട്ടിയെങ്കിലും ലോറിയെക്കുറിച്ചു വിവരമില്ല. ലോറിയിലെ പാചകവാതക ടാങ്കര്‍ പൊട്ടിത്തെറിച്ചതാകും സ്‌ഫോടനത്തിനും വെള്ളം ഉയരാനും കാരണമെന്നാണു കരുതുന്നത്. കുന്നിടിഞ്ഞു നദിയിലേക്കു വീണപ്പോള്‍ സൂനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചുകയറി. ഈ സമയത്ത് ഉഗ്രസ്‌ഫോടനവും ഉണ്ടായെന്നാണു നാട്ടുകാര്‍ പറയുന്നത്. പുഴയിലെ വെള്ളത്തിനു പൊള്ളുന്ന ചൂട് അനുഭവപ്പെട്ടെന്നു ദൃക്‌സാക്ഷിയായ തമ്മു വെങ്കട പറഞ്ഞു. അതേസമയം, തീ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ അതൃപ്തിയറിയിച്ചു അര്‍ജുന്റെ കുടുംബം. 'വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍ സൈന്യത്തെ കാത്തിരുന്നത്. എന്നാല്‍ ഉപകരണങ്ങളില്ലാതെയാണു സൈന്യം എത്തിയത്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം' അര്‍ജുന്റെ അമ്മ ഷീല പറഞ്ഞു. മകന് എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാല്‍ ഉള്‍ക്കൊള്ളും. മകനെ ജീവനോടെ കിട്ടുമെന്ന് ഇനി പ്രതീക്ഷയില്ല. പട്ടാളത്തെ അഭിമാനമായാണു കണ്ടിരുന്നത്. അതിപ്പോള്‍ തെറ്റിയെന്നും ഷീല പറഞ്ഞു.
ഇസ്രോ കൈമാറിയ ദൃശ്യങ്ങളില്‍ നിന്ന് സൂചനകളില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. ദുരന്തം നടന്നതിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കിട്ടി. ദുരന്തം നടന്ന ദിവസം പുലര്‍ച്ചെ ആറ് മണിക്ക് ഉള്ള സാറ്റലൈറ്റ് ചിത്രമാണ് ഇസ്രോ കൈമാറിയത്. 16ന് പുലര്‍ച്ചെയുള്ള ചിത്ര ങ്ങള്‍ ആകെ കാര്‍മേഘം മൂടിയ നിലയില്‍ ആണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ ദൃശ്യം ഒന്നും കൃത്യമായി ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മണ്ണിടിച്ചില്‍ ഉണ്ടായ ജൂലൈ 16ന് പുലര്‍ച്ചെ ആറ് മണിക്കുള്ള സാറ്റലൈറ്റ് ചിത്രമാണ് കിട്ടിയത്. ആ ദൃശ്യത്തില്‍ നിന്ന് അര്‍ജുന്റെ വാഹനമടക്കം കണ്ട് പിടിക്കാന്‍ വഴിയില്ല. ദുരന്തശേഷം ശേഖരിച്ച സാറ്റലൈറ്റ് ദൃശ്യം ലോറി വീണ്ടെടുക്കാന്‍ ഉപകരിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട പ്രകാരം മേഘങ്ങളില്ലാത്ത സമയത്ത് നദിയുടെ ചിത്രങ്ങള്‍ ആര്‍സിഎസ് പകര്‍ത്തിയിട്ടുണ്ട്.ഇത് ഉപയോഗിച്ച് എത്രത്തോളം മണ്ണ്, എത്ര വ്യാപ്തിയില്‍ വീണിട്ടുണ്ട് എന്നതില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. ആ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാകും പുഴയിലെ തെരച്ചില്‍ നടക്കുക. നദിക്കരയോട് ചേര്‍ന്ന് മണ്ണ് വീണ സ്ഥലത്ത് സിഗ്‌നല്‍ കിട്ടിയ ഇടത്തായിരിക്കും ആദ്യം തെരയുക. ഇപ്പോഴുള്ള കരയുടെ 40 മീറ്റര്‍ അകലെയാണ് ഈ സ്ഥലമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha