കോട്ടയത്ത് ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു...
കോട്ടയത്ത് ആറ്റില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു. വടക്കേതാഴത്ത് സലീം (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്.
സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം മുത്തച്ഛനോടൊപ്പം അരയത്തിനാല്‍ കോളനിക്ക് സമീപം മീനച്ചിലാറ്റിലെ കടവില്‍ കുളിക്കാന്‍ പോയതായിരുന്നു നാലാം ക്ലാസുകാരന്‍ സുല്‍ത്താന്‍.
കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുല്‍ത്താനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ സലീം മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha