സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... മകളെ സ്‌കൂളില്‍ കൊണ്ടു വിട്ട്‌ശേഷം തിരികെ വീട്ടിലേക്ക് മടങ്ങവേ ആ ദുരന്തം.... ചികിത്സയിലായിരുന്ന റിട്ട. ഡപ്യൂട്ടി ലേബര്‍ ഓഫീസര്‍ മരിച്ചു
സങ്കടം അടക്കാനാവാതെ നിലവിളിച്ച്.... മകളെ സ്‌കൂളില്‍ കൊണ്ടു വിട്ട്‌ശേഷം തിരികെ വീട്ടിലേക്ക് മടങ്ങവേ ആ ദുരന്തം.... ആലപ്പുഴ മണ്ണഞ്ചേരിയില്‍ ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റിട്ട. ഡപ്യൂട്ടി ലേബര്‍ ഓഫീസര്‍ മരണത്തിന് കീഴടങ്ങി - വടക്കനാര്യാട് സുമ നിവാസില്‍ റ്റി. ബാബുരാജ് (59) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ദേശീയപാത പാതിരപ്പള്ളിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. മകളെ തുമ്പോളിയിലെ സ്‌കൂളില്‍ ആക്കിയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബാബുരാജിന് ദാരുണമായ അപകടമുണ്ടായത്.
അമിത വേഗതയിലെത്തിയ ബൈക്ക് ബാബുരാജ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബാബുരാജിനെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. പുന്നപ്ര പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബിന്ദു. രണ്ടു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha