വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ...ആഘോഷങ്ങൾ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം...പുലികളിയും കുമ്മാട്ടിയും നടത്തിയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം വരുമെന്നും സംഘാടക സമിതി..
വയനാട് ഉണ്ടായ ദുരന്തത്തിന്റെ വേദനയിൽ നിന്നും പതിയെ കരകയറുന്നതേയുള്ളു മലയാളികൾ. നിരവധി ജീവനുകളാണ് അപകടത്തിൽ മരിച്ചത്. ഇനിയും എത്രയോ പേരെയാണ് കണ്ടെത്താൻ കിടക്കുന്നത് .ഇപ്പോൾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കാനുള്ള തൃശൂർ കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ സംഘാടക സമിതി. ഏകപക്ഷീയ തീരുമാനമാണിതെന്നും സർക്കാർ പ്രസ്താവന മേയർ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പുലികളി സംഘാടകർ ആരോപിച്ചു.
പുലികളിയും കുമ്മാട്ടിയും നടത്തിയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം വരുമെന്നും സംഘാടക സമിതി പറഞ്ഞു.ഓണത്തിന് ഒഴിച്ച് കൂടാനാകാത്ത കാര്യങ്ങളാണ് ഇതെല്ലാം. കുമ്മാട്ടിയും പുലികളിയുമൊക്കെ ഓണാഘോഷത്തിന്റെ ഭാഗവും ആചാരവുമാണ്. ആഘോഷങ്ങൾ ഒഴിവാക്കുന്ന വിവരം മുൻകൂട്ടി പുലികളി സംഘങ്ങളെയോ കുമ്മാട്ടി സംഘങ്ങളെയോ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനത്തിനെതിരെ കളക്ടർക്ക് നിവേദനം നൽകുമെന്നും സംഘാടകർ പറഞ്ഞു.
വയനാട് ദുരന്തം നടന്നതിന് ശേഷമാണ് പുലികളി നടത്തുന്നതിനായി രജിസ്‌ട്രേഷൻ ചെയ്തത്. 9 ടീമുകളാണ് ഇതിനായി രജിസ്റ്റർ ചെയ്തത്. ഓരോ ടീമുകൾക്കും 4 ലക്ഷം രൂപയോളം ചെലവുകൾ വന്നിട്ടുണ്ട്. എന്നാൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതിന് ശേഷമാണ് കോർപ്പറേഷൻ പ്രസ്താവന പുറത്തിറക്കിയത്. ഏതായാലും എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ എന്നറിയില്ല. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറെ കാണുമെന്നും സമിതി അറിയിച്ചു.
https://www.facebook.com/Malayalivartha