രണ്ടാംഘട്ട ജനകീയ തിരച്ചിൽ...രണ്ട് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തി...ഇതേ മേഖലയിൽ നിന്ന് മൂന്ന് മൃതദേഹ ഭാഗങ്ങൾ ദൗത്യസംഘം കണ്ടെത്തിയിരുന്നു...കണ്ടെത്തിയ ശരീരഭാഗങ്ങൾ കവറുകളിലേക്ക് മാറ്റി...
ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടി ദുരന്തം നടന്നു ഇത്രയും ദിവസമായിട്ടും തിരച്ചിൽ തുടർന്ന് കൊണ്ട് ഇരിക്കുകയാണ് . കാരണം ഇനിയും നൂറിലധികം ആളുകളുടെ ശരീരങ്ങൾ ആണ് കണ്ടെത്താനുള്ളത്.രണ്ടാംഘട്ട ജനകീയ തിരച്ചിലാണ് മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പരപ്പൻപാറയിൽ പുഴയോട് ചേർന്ന് നിൽക്കുന്ന മേഖലയിലാണ് ഇന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഇന്നലെ നടന്ന തിരച്ചിലിൽ ഇതേ മേഖലയിൽ നിന്ന് മൂന്ന് മൃതദേഹ ഭാഗങ്ങൾ ദൗത്യസംഘം കണ്ടെത്തിയിരുന്നു.കണ്ടെത്തിയ ശരീരഭാഗങ്ങൾ കവറുകളിലേക്ക് മാറ്റി. ഇവ എയർലിഫ്റ്റ് ചെയ്യണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.
ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ ജനകീയ തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളും രംഗത്തുണ്ട്.വിവിധ സേനാംഗങ്ങൾക്ക് പുറമേ പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. സൺറൈസ് വാലിയിലെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും സൈന്യത്തിന്റെ സഹായത്തോടെ സൂചിപ്പാറ മേഖലയിൽ പുഴയുടെ താഴ്ഭാഗങ്ങളിലും തിങ്കളാഴ്‌ച തിരച്ചിൽ നടത്താനാണ് തീരുമാനം.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. മൂന്ന് ദിവസത്തോളം നീണ്ട കഠിന പ്രയത്നത്തിന് ഒടുവിലാണ് കാണാതായവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്തും സ്‌കൂളും തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും പോലീസും അങ്കണവാടി പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളും ഉൾപ്പെടെ സഹകരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.അതിനനുസരിച്ചാണ് തിരച്ചിൽ നടക്കുന്നത്.
https://www.facebook.com/Malayalivartha