അര്‍ജുന്‍റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധിക്കും; തെരച്ചിൽ വൈകുന്നതിൽ രൂക്ഷ വിമര്‍ശനവുമായി കുടുംബം...
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. തെരച്ചിൽ വൈകുന്നതിൽ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്‍റെ കുടുംബം രംഗത്ത് എത്തി. രണ്ടു ദിവസത്തിനുള്ളിൽ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്‍റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു. ഇന്ന് വൈകിട്ട് താൻ ഷിരൂരിലേക്ക് പോവുകയാണെന്നും കളക്ടറെയും എംഎല്‍എയെയും കാണുമെന്നും ജിതിൻ പറഞ്ഞു.
ഇനിയും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അര്‍ജുന്‍റെ ഭാര്യയും അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും കൂട്ടി ഷിരൂരിലേക്ക് പോകാനാണ് തീരുമാനം.ഇനിയും ഈ അനാസ്ഥ കണ്ടുനില്‍ക്കാനാകില്ല. രണ്ട് നോട്ടിന്‍റെയും മൂന്ന് നോട്ടിന്‍റെയും കാരണം പറഞ്ഞ് തെരച്ചിൽ വൈകിപ്പിക്കുകാണ്. ഈശ്വര്‍ മല്‍പെയെ ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ല. അദ്ദേഹം സ്വമേധയാ തെരച്ചില്‍ നടത്താൻ സന്നദ്ധനായി വന്നിട്ടും ജില്ലാ ഭരണകൂടമോ പൊലീസോ അനുമതി നല്‍കുന്നില്ല. കാലാവസ്ഥ അനുകൂലമാണിപ്പോള്‍. അടിയൊഴുക്കും കുറഞ്ഞു. എന്നിട്ടും ഈശ്വര്‍ മല്‍പെയെ ഗംഗാവലി പുഴയില്‍ ഇറങ്ങാൻ സമ്മതിക്കുന്നില്ല. എന്തുകൊണ്ടാണ് ജില്ലാ ഭരണകൂടത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് മനസിലാകുന്നില്ല. അര്‍ജുന് പകരം വെറെ ഏതേലും മന്ത്രി പുത്രന്മാര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു അവസ്ഥയുണ്ടാകില്ല.
ഇന്നലെ വൈകിട്ട് വരെ ജലനിരപ്പ് ഏറ്റവും കുറഞ്ഞ അവസ്ഥയിലായിരുന്നു. പുഴയില്‍ തെരച്ചില്‍ നടത്താതെയാണ് നേരത്തെ തെരച്ചില്‍ നിര്‍ത്തിയത്.ഡ്രച്ചര്‍ കൊണ്ടുവരാനുള്ള നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ ഭരണകൂടത്തിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. കഴിഞ്ഞ നാലു ദിവസമായി മഴയില്ലെന്ന് പറഞ്ഞിട്ടും കാലാവസ്ഥ അനുകൂലമല്ലെന്ന് എങ്ങനെയാണ് ഉപമുഖ്യമന്ത്രി പറയുന്നതെന്ന് മനസിലാകുന്നില്ല. നാല് നോട്ട് ആയാല്‍ സേനയെ ഇറക്കാമെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോള്‍ പറയുന്നു രണ്ട് നോട്ട് ആയാലെ തെരച്ചില്‍ ആരംഭിക്കാനാകുവെന്ന്. പരസ്പരം യാതൊരു ഏകോപനുമില്ല. വൈരുധ്യമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ജിതിൻ ആരോപിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ നേരത്തെ നിർത്തിവച്ചിരുന്നു. ഗംഗാവാലി നദിയിലെ അടിയൊഴുക്ക് 3.5 നോട്ട് ആയാൽ മാത്രമേ തിരച്ചിൽ സാധ്യമാവൂ. എന്നാൽ നിലവിൽ 5.4 നോട്ടാണ് അടിയൊഴുക്ക്. ഈ ആഴ്ച നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. അടിയൊഴുക്ക് കുറഞ്ഞാൽ തിരച്ചിൽ സംബന്ധിച്ച തുടർനടപടികൾ തീരുമാനിക്കുമെന്ന് ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു.
അർജുനായിയുള്ള തിരച്ചിൽ വീണ്ടും തുടങ്ങാനിരിക്കെ വെളിപ്പെടുത്തലുമായി ലോറി ഉടമ മനാഫ് രംഗത്ത് എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയും ലോറിയുടെ ഇഞ്ചുറൻസ് തൂക്കയിൽ തീരുമാനം എടുക്കാം എന്നാണ് കർണാടക സർക്കാർ പറഞ്ഞത് എന്നാണ് മനാഫ് മലയാളിവാർത്തയോട് പ്രതികരിച്ചത്. അർജുന്റെ കേസിൽ നിന്ന് പിന്മാറിയാൽ 5 ലക്ഷം രൂപ നൽകും എന്നാണ് കർണാടക സർക്കാർ വാഗ്ദാനം നൽകിയിരിക്കുന്നത്. അർജുന്റെ ബോഡി കിട്ടാത്തത് കൊണ്ട് തന്നെ മരണപ്പെട്ടവർക്ക് കിട്ടാൻ ഇടയുള്ള അഞ്ച് ലക്ഷം കിട്ടില്ല എന്നും ലോറിക്ക് ഇൻഷുറൻസ് ഉള്ളത് കൊണ്ട് മാത്രം ആ തുക മാത്രമേ ലഭിക്കു എന്നാണ് അവർ പറയുന്നത്. ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഈ ഉത്തരവ് അധികൃതർക്കും ലഭിച്ചിട്ടുണ്ട്. തിരച്ചില്‍ ദൗത്യം വൈകാതെ പുനഃരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷിരൂരിൽ നല്ല കാലാവസ്ഥ ആണെന്നും, തെരച്ചിലിന് അനുമതി ലഭിക്കുന്നില്ലെന്നും മനാഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മഴ മാറി വെയിലിൽ നിന്നിട്ടും പരിശോധനയ്ക്ക് തടസം നിൽക്കുകയാണ് കർണാടക. ഒഴുക്ക് കുറവാണെങ്കിൽ ആ സർട്ടിഫിക്കറ്റ് കൊണ്ടുവരാനാണ് കർണാടക ആവശ്യപ്പെടുന്നതെന്ന് പറയുന്നു. നാട്ടിലെ രാഷ്ട്രീയക്കാർ ഇടപെട്ടാൽ മാത്രമേ ഷിരൂരിൽ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ എന്നാണ് മനാഫ് പറയുന്നത്.
https://www.facebook.com/Malayalivartha