വയനാട് ഉരുൾപൊട്ടലിന്റെ നടുക്കവും കണ്ണീരും തോർന്നിട്ടില്ല...മുല്ലപ്പെരിയാർ പൊട്ടുമോ പൊട്ടിയാൽ എന്ത് ചെയ്യും, തുടങ്ങിയ ഭീതിയാണ് വീണ്ടും മലയാളികളുടെ മനസിലേക്ക്...പൊട്ടുമെന്നും ഒരിക്കലും പൊട്ടില്ലെന്നുമുള്ള നൂറുകണക്കിന് വിദദ്ധ അഭിപ്രായങ്ങൾ..
വയനാട് ഉരുൾപൊട്ടലിന്റെ നടുക്കവും കണ്ണീരും തോർന്നിട്ടില്ല. അതിനിടയിൽ തന്നെ തിരക്ക് പിടിച്ച ചർച്ചയാണ് ഇപ്പോൾ മുല്ലപ്പെരിയാറിനെ കുറിച്ച് കേരളത്തിൽ ചർച്ച ചെയ്യുന്നത്. മുല്ലപ്പെരിയാർ പൊട്ടുമോ പൊട്ടിയാൽ എന്ത് ചെയ്യും തുടങ്ങിയ ഭീതിയാണ് വീണ്ടും മലയാളികളുടെ മനസിലേക്ക് ഉയർന്നു വന്നിരിക്കുന്നത്. പക്ഷെ വലിയൊരു അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് ഈ ഭീതി ഉടലെടുക്കുന്നത് എന്നുള്ളതാണ്. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം, കർണാടകത്തിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഷട്ടർ തകരുകയും, ജലസമ്മർദ്ദം കുറയ്ക്കാൻ 27 ഷട്ടറുകൾ തുറക്കുകയും ചെയ്തത് അവിടത്തെയും ആന്ധ്രയിലെയും നദകളിൽ വെള്ളപ്പൊക്ക ഭീഷണിയുയർത്തിയിരിക്കുന്നത്.
ഭൂഗർഭത്തിലായാലും, അണക്കെട്ടുകളിലായാലും ഏതു നിമിഷവും പൊട്ടിയേക്കാവുന്ന ഒരു ജലബോംബ് പോലെ, വലിയ ജലശേഖരങ്ങളുയർത്തുന്ന നിതാന്ത ഭീഷണിയുടെ അതിസമ്മർദ്ദമുണ്ട്, വീണ്ടും സജീവ ചർച്ചയാരുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിലും.കേരളത്തിന് ഒരുപരിധിവരെ ആശ്വാസവും, അതോടൊപ്പം ആശങ്കാകുലവുമായ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാർ വീണ്ടും ചർച്ചയിലെത്തുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ അടക്കം മുല്ലപ്പെരിയാർ വിഷയത്തെ സംബന്ധിച്ചു സജീവമായി ക്യാമ്പയിനുകളും നടക്കുന്നുണ്ട്. 1889-ൽ സുർക്കിയും കരിങ്കല്ലും ഉപയോഗിച്ചു നിർമ്മിച്ച മേസണറി അണക്കെട്ടിന് ബലക്ഷയമുണ്ടെന്നും, അത് ഭാവിയിൽ അപകടം ചെയ്യുമെന്നും ആദ്യം പറഞ്ഞ സാങ്കേതിക വിദഗ്ദ്ധർ മലയാളികളല്ല;
ബ്രിട്ടീഷ് എൻജിനിയർമാരാണ്. അതിനുള്ള കാരണം ശാസ്ത്രീയവുമാണ്. അണക്കെട്ട് കമ്മിഷൻ ചെയ്ത 1896-മുതൽ 1924 വരെയുള്ള സീപ്പേജ് ജലത്തിനൊപ്പം ഒലിച്ചുപോയ സുർക്കിയുടെ കണക്ക് പരിശോധിച്ച ബ്രിട്ടീഷ് എൻജിനിയർമാർ, ഈ അവസ്ഥ തുടർന്നാൽ ഭാവിയിൽ ഉണ്ടാകാവുന്ന അപകടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1931 മാർച്ചിൽ അണക്കെട്ടിൽ നിന്ന് ഒലിച്ചുപോയ സുർക്കിയുടെ സ്ഥാനത്ത് 40 ചാക്ക് സിമന്റ് ഉപയോഗിച്ച് ഗ്രൗട്ട് ചെയ്തു. മുകളിലെ പാരപ്പറ്റിൽ നിന്ന് ഡ്രിൽചെയ്തുണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്നു ഗ്രൗട്ടിംഗ്. ഈ ബലപ്പെടുത്തൽ വിഡ്ഢിത്തമാണെന്നും അണക്കെട്ടിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും വാദിച്ച മറ്റൊരു ബ്രിട്ടീഷ് ചീഫ് എൻജിനിയർ ഡോവ്‌ലെ, ചീഫ് എൻജിനിയർ സ്റ്റാൻലിക്ക് കത്തെഴുതിയിരുന്നു എന്നതും ചരിത്രം.അത് തന്നെയാണ് ഇപ്പോൾ കൂടുതൽ കേരളത്തെ ഭീതിയിൽ ആഴ്ത്തുന്നത് .
https://www.facebook.com/Malayalivartha