അർജുൻ ഓടിച്ചിരുന്ന ലോറിയിലെ തടി കെട്ടിയ കയർ തിരിച്ചറിഞ്ഞ് ലോറി ഉടമ മനാഫ്...
കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണ്ണായക വിവരം. നേവിയുടെ തെരച്ചിൽലോറിയിലെ തടി കെട്ടിയ കയർ ലഭിച്ചു. ലോറി ഉടമ മനാഫ് കയർ തിരിച്ചറിഞ്ഞു. അതിനിടെ ലോറിയുടെ ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്‍റെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
തന്‍റെ ട്രക്കിന്‍റെ ഭാഗങ്ങളല്ല ഇതെന്നാണ് അര്‍ജുന്‍ ഓടിച്ച ട്രക്കിന്‍റെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞത്. അപകടത്തില്‍പ്പെട്ട മാറ്റൊരു ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് പറഞ്ഞു. അതിനിടെ രാവിലെ മുതല്‍ വലിയ രീതിയില്‍ തെരച്ചില്‍ നടക്കുന്നുവെന്ന് എകെഎം എഷറഫ് എംഎല്‍എ പറഞ്ഞു. 'ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയുണ്ടായിരുന്നു.
എത്ര ഡൈവ് ചെയ്യുമ്പോഴും ലഭിക്കുന്നത് മണ്ണിടിച്ചില്‍ വന്നു വീണ മരത്തടികളും മറ്റ് അവശിഷ്ടങ്ങളുമാണെന്നാണ്. എത്ര ദിവസം ഡൈവ് ചെയ്തിട്ടും കാര്യമില്ലെന്നാണ് അവര്‍ പറയുന്നത്. എത്രയും പെട്ടെന്ന് ഡ്രഡ്ജിങ് മെഷീന്‍ എത്തിക്കാമെന്നാണ് കളക്ടറും എംഎല്‍എയും അടക്കമുള്ളവര്‍ ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നത്. ഡ്രഡ്ജിങ് മെഷീന്‍ കൊണ്ടുവന്ന് പാറകളും മരങ്ങളും ഉള്‍പ്പടെ മാറ്റിയാലേ ലോറി കണ്ടെത്താനാകൂ. ഗോവയില്‍ നിന്ന് മെഷീന്‍ കൊണ്ടുവരാനുള്ള നടപടികള്‍ നടക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha