കര്‍ണാടക പോലീസ് എന്നെ കുഴിച്ച് മൂടും ; മലയാളികള്‍ എല്ലാ സത്യങ്ങളും തിരിച്ചറിയണം
കര്‍ണാടകയില്‍ നിന്ന് തിരികെ വരാന്‍ കഴിയുമോ എന്നെനിക്കറിയില്ല. കര്‍ണാടക പോലീസ് എന്നെ തീര്‍ക്കും. ലോറിയില്‍ ഞാന്‍ കുഴല്‍പ്പണം കടത്തി എനിക്ക് അര്‍ജുനെ വേണ്ട ലോറി കിട്ടിയാല്‍ മതിയെന്നൊക്കെ പ്രചാരണം നടത്തുന്നവര്‍ എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം. ജീവന്‍ പണയപ്പെടുത്തിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ചുറ്റിലും ശത്രുക്കളാണ്. നിര്‍ണായക വെളിപ്പെടുത്തലുകളുമായ് ലോറി ഉടമ മനാഫ്. നെഞ്ചുപൊട്ടി മനാഫ് മലയാളി വാര്‍ത്തയോട് എല്ലാം വെട്ടിത്തുറന്ന് പറയുന്നു. ഇനിയും ഞാന്‍ എന്താണ് ചെയ്യേണ്ടത്. എന്നാലാകുന്നതെല്ലാം ഞാന്‍ ചെയ്ത് കഴിഞ്ഞു. ഞാനും ഒരു മനുഷ്യനല്ലെ. കുടുംബത്തേയും ബിസ്‌നസും എല്ലാം ഉപേക്ഷിച്ചാണ് ഒരുമാസക്കാലമായ് ഞാന്‍ കര്‍ണാടകയില്‍ നില്‍ക്കുന്നു. തെരച്ചിലിന് കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കര്‍ണാടക പോലീസ് എന്നെ നോട്ടമിട്ടിരിക്കുകയാണ്. ജീവന്‍ പണയം വെച്ചാണ് ഇവിടെ നില്‍ക്കുന്നത്. മലയാളികളോട് പറയാനുള്ളത് എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ അറിയണം. എനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് മനാഫ് പറയുന്നു.
ഇതിനിടെ ഷിരൂരില്‍ അര്‍ജുന്‍ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നില്ല. തിരച്ചില്‍ നാളെ പുനരാരംഭിക്കും. തിങ്കളാഴ്ച ഗോവയില്‍ നിന്നും ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് മാറ്റി തിരച്ചില്‍ നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ഗംഗാവലി പുഴയിലെ അടിതട്ടില്‍ മണ്ണ് ചെളിയും അടിഞ്ഞു കൂടിയതാണ് ദൗത്യത്തിന്റെ പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം എസ്ഡിആര്‍എഫും ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനായി ഗംഗാവാലി പുഴയില്‍ ഇറങ്ങി. തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തി. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു. പ്രതികൂല കാലാവസ്ഥയും ഗംഗാവാലി പുഴയിലെ ഒഴുക്കും കാരണം നിര്‍ത്തിവെച്ചിരുന്ന തിരച്ചില്‍ ചൊവ്വാഴ്ചയാണ് വീണ്ടും ആരംഭിച്ചത്.
കഴിഞ്ഞദിവസം തെരച്ചിലില്‍ കയറടക്കം കണ്ടെത്തിയിരുയ്ന്നു. അര്‍ജുന്റെ ലോറി പുഴക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവര്‍ വിവരിച്ചു. ലോറി പുഴക്ക് അടിയില്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇന്ന് കയര്‍ ലഭിച്ചതെന്നും കളക്ടര്‍ പറഞ്ഞു. ഈ കയര്‍ ലഭിച്ച സ്ഥലം അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള പരിശോധന. ഡ്രഡ്ജര്‍ എത്തുന്നത് വരെ ഡൈവര്‍മാര്‍ തെരച്ചില്‍ നടത്തുമെന്നും ഡ്രഡ്ജര്‍ എത്തിയശേഷം തെരച്ചില്‍ ഏതുതരത്തില്‍ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടര്‍ വിവരിച്ചു. ഡ്രഡ്ജിങ്ങും മുങ്ങിയുള്ള പരിശോധനയും ഒരുമിച്ച് നടത്താനാവില്ലെന്നും ഇത് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അവര്‍ വ്യക്തമാക്കി.
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഇന്നലെ ശക്തമായ തെരച്ചില്‍ നടന്നു . മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസവും നിരാശയായിരുന്നു ഫലം . പാറയും മണ്ണും തടസ്സമെന്ന് ഈശ്വര്‍ മാല്‍പ്പേ. പാറയും മണ്ണും പുഴയ്ക്കടിയില്‍ ശക്തമായി ഉറച്ച നിലയിലാണെന്ന് മല്‍പ്പേ പറഞ്ഞു. പുഴിയിലടിഞ്ഞ മരങ്ങളും മണ്‍ക്കൂനയും തെരച്ചിലിന് തടസ്സമുണ്ടാക്കി . തെരച്ചിലിന് ഡ്രഡ്ജര്‍ ആവശ്യമാണെന്ന് കാര്‍വാര്‍ എം എല്‍ എ പറഞ്ഞു. ഗോവയില്‍ നിന്നും അത് എത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്നും എം എല്‍ എ വ്യക്തമാക്കി. തെരച്ചില്‍ ഒന്നും കണ്ടത്തിയില്ല. 5 മണിക്കൂര്‍ നീണ്ടു നിന്ന തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. 3 സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും .ആഴങ്ങളില്‍നിന്ന് ആരെയും ജീവിതത്തിലേക്കു കൈപിടിക്കുമെന്ന ചങ്കുറപ്പിന്റെ പേരാണ് ഈശ്വര്‍ മല്‍പെ. വെള്ളത്തില്‍നിന്നു വെറുംകയ്യോടെ ഈശ്വര്‍ മല്‍പെ പൊങ്ങില്ല.
https://www.facebook.com/Malayalivartha