മുഖ്യമന്ത്രിയുടെ രാജിക്കായുള്ള കോൺഗ്രസ് പ്രതിഷേധ തീപ്പന്തത്തിൽ ജനരോഷം ജ്വലിച്ചു
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലം തലത്തിൽ സംഘടിപ്പിച്ച പ്രതിഷേധ തീപ്പന്തം പ്രകടനത്തിൽ ജനരോഷം ജ്വലിച്ചു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കണം അവസാനിപ്പിക്കുക ,വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി പൊതു വിപണിയിൽ ഇടപെടുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
1493 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കെപിസിസി ആഹ്വാന പ്രകാരം പന്തം കൊളുത്തി പ്രകടനം നടത്തിയത്. ലക്ഷക്കണക്കിന് പേരാണ് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ തീപ്പന്തത്തിന്റെ ഭാഗമായി അണിനിരന്നു സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ചിന്നക്കടയിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി നിർവഹിച്ചു.
ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ തീപ്പന്തത്തിന് ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ നേതൃത്വം നൽകി. തൃശ്ശൂർ ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂരിൽ സംഘടനാ ജനറൽ സെക്രട്ടറി എം.ലിജുവും ചേലക്കരയിൽ നിയോജക മണ്ഡലത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ.
അടൂർ ബ്ലോക്കിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, എഴുമറ്റൂർ പി.കെ.മോഹൻരാജ്, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ,ചങ്ങനാശ്ശേരി കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിയൻ, ഏറ്റുമാനൂർ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്,ഈരാറ്റുപേട്ട പി എ സലീം, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും,ടി.ജെ.വിനോദ് എംഎൽഎ.
തിരുവനന്തപുരത്ത് കിളിമാനൂരിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി,കാസർഗോഡ് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, ആലപ്പുഴ ഹരിപ്പാട് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, അരൂര് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ,മലപ്പുറത്ത് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി, കണ്ണൂര് ടൗണിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, ഇടുക്കിയിൽ ഡിസിസി പ്രസിഡന്റ് സിപി മാത്യു,പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, വി.കെ.ശ്രീകണ്ഠൻ, വയനാട് എൻഡി അപ്പച്ചൻ തുടങ്ങിയവർ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതിഅംഗങ്ങൾ, എംപിമാർ,എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ,കെപിസിസി അംഗങ്ങൾ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
എല്ലാത്തരം മാഫിയ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവും കുറ്റവാളികളുടെ സംരക്ഷകനുമായ മുഖ്യമന്ത്രി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭ പാതയിലാണെന്നും തുടർ സമരങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് മണ്ഡലം തലത്തിൽ പ്രതിഷേധ തീപ്പന്തം പരിപാടി നടത്തിയതെന്നും കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു പറഞ്ഞു.ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha