ആഗ്രഹം സഫലമാകാതെ... വിദേശത്ത് ജോലിക്ക് പോകാനിരുന്ന യുവാവ് ട്രെയിനിങ്ങിനു പോകവേ ബൈക്കില്‍ ലോറി ഇടിച്ച് മരിച്ചു
ആഗ്രഹം സഫലമാകാതെ... വിദേശത്ത് ജോലിക്ക് പോകാനിരുന്ന യുവാവ് ട്രെയിനിങ്ങിനു പോകവേ ബൈക്കില്‍ ലോറി ഇടിച്ച് മരിച്ചു. ചവറ തെക്കുംഭാഗം പള്ളിക്കോടി കിഴക്കനഴികത്ത് ഇറക്കത്ത് കെ.എസ്.ഇ.ബി ജീവനക്കാരന്‍ ആന്‍ഡ്രൂസ്- നിര്‍മല (മിനി) ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ ആന്‍ഡ്രൂസ് (23) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ദളവാപുരം-പടപ്പനാല്‍ റോഡില്‍ ദളവാപുരം ക്ഷേത്രത്തിന് സമീപത്തായി ആല്‍ബിന്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആല്‍ബിന്‍ തല്‍ക്ഷണം മരണപ്പെട്ടു. ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുത്തു.
സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് തെക്കുംഭാഗം സെന്റ് ജോസഫ് ഫെറോന ദേവലായ സെമിത്തേരിയില്‍ നടക്കും.ഒരു സഹോദരിയുണ്ട്.
https://www.facebook.com/Malayalivartha