അങ്ങനെ നീ രക്ഷപ്പെടേണ്ട, ഭാര്യ രശ്മിയെ കൊല്ലാന്‍ സരിതയും കൂട്ടുനിന്നുവെന്ന് ബിജുവിന്റെ മൊഴി, കേസെടുത്ത് അകത്തിടാന്‍ ഉമ്മന്‍ചാണ്ടി

ഭാര്യ രശ്മിയെ കൊല്ലാന്‍ സരിത എസ്. നായരും പങ്കാളിയാണെന്നു ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനുമുന്നില്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സരിതയ്‌ക്കെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസ് എടുത്തേയ്ക്കും. സരിതയുടെ പങ്കു തെളിയിക്കുന്ന രേഖകള്‍ കൈമാറാന്‍ തയാറാണെന്നും കഴിഞ്ഞദിവസം സോളാര്‍ കമ്മിഷനില്‍ നടത്തിയ വെളിപ്പെടുത്തലില്‍ ബിജു അറിയിച്ചിട്ടുണ്ട്.രശ്മിയുടെ കൊലപാതകത്തില്‍ സരിതയ്ക്കു പങ്കുണ്ടെന്നു രശ്മിയുടെ കുടംബാംഗങ്ങള്‍ നേരത്തെ ആരോപിച്ചിരുന്നു. അന്നു സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി രശ്മിയുടെ കൊലപാതകം ആത്മഹത്യായാക്കി മാറ്റിയതു സരിതയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബിജുവുമായി തെറ്റിയതോടെയാണു എതിരേ മൊഴി നല്‍കാന്‍ സരിത തയാറായത്.
അതിനിടെ മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി സരിത അടുത്തതാണു ബിജു രാധാകൃഷ്ണനും സരിതയും തമ്മിലുളള ബന്ധം തകരാന്‍ കാരണമെന്ന വാദവുമായി ടീം സോളാറിന്റെ മുന്‍ മാനേജര്‍ പി. രാജശേഖരന്‍ നായര്‍ രംഗത്ത് എത്തി. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണു സരിതയും ഗണേഷ്‌കുമാറും തമ്മില്‍ നടത്തുന്ന ഗൂഡോലോചനയാണു പുതിയ വെളിപ്പെടുത്തലുകളെന്നു രാജശേഖരന്‍ നായര്‍ ആരോപിച്ചിരിക്കുന്നത്.
സരിതയുടെ അശ്ലീലദൃശ്യം പകര്‍ത്തിയത് ഒരു മുന്‍ മന്ത്രി ആണെന്നും മന്ത്രിയുടെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന ഈ ദൃശ്യം വാട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ചതു മന്ത്രിയുടെ ഭാര്യ ആണെന്നും രാജശേഖരന്‍ നായര്‍ വെളിപ്പെടുത്തുന്നു. ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ സേളാര്‍ കമ്മീഷന്‍ മുമ്പാകെ നടക്കുന്ന ക്രോസ് വിസ്താരത്തില്‍ ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കുമെന്ന സൂചന ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ക്രോസ് വസ്താരത്തില്‍നിന്നു മാധ്യമങ്ങളെ ഒഴിവാക്കണമെന്നു സരിത സോളാര്‍ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചതെന്നാണു വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























