നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി.. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു... ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്...

നിക്യഷ്ടജീവിക്കും പരനാറിക്കും ശേഷം പിണറായി ജി.സുധാകരനെതിരെ നടത്തിയ ചെറ്റപ്രയോഗം സൂപ്പർ ഹിറ്റായി. ഇതോടെ ജി. സുധാകരൻ ജയിച്ചതായി സി പി എം പോലും ഉറപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ചെറ്റപ്രയോഗത്തിന് ജി സുധാകരൻ മറുപടിയും പറഞ്ഞു. ചെറ്റ എന്നുവിളിച്ചതിൽ അഭിമാനമാണ്. ചെറ്റ എന്നത് നാട്ടിലെ പാവപ്പെട്ടവരുടെ കിടപ്പാടമാണ് എന്നാണ് സുധാകരൻ പറഞ്ഞത്. യു ഡി എഫ് ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമണ്ഡലമായ ധർമ്മടത്തുനിന്ന് മുഖ്യമന്ത്രി മത്സരിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു.'മുഖ്യമന്ത്രിയെ ഞാൻ വിമർശിക്കും. പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്. എന്നെ ചെറ്റ എന്ന് വിളിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
ചെറ്റ എന്നത് ഇന്നാട്ടിലെ പാവപ്പെട്ടവന്റെ കൂരയുടെ പ്രതീകമാണ്. പതിനെട്ട് വയസുവരെ ഞാൻ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. ആ ചെറ്റപ്പുരകളെ അധിക്ഷേപിക്കുകയാണ് തന്നെ ചെറ്റേ എന്നു വിളിക്കുകവഴി മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയ്ക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്ന് വിളിച്ചാലും ഞാൻ ചീത്ത പറയില്ല. എനിക്ക് പാർലമെന്ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒമ്പതുതവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ. ആര് നിന്നാലും ജയിക്കും.
മരിക്കുന്നതുവരെ എകെജി പാർലമെന്ററി മെമ്പർ ആയിരുന്നല്ലോ': ജി സുധാകരൻ പറഞ്ഞു. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടി വിട്ടത് ചെറ്റത്തരമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചത്.നേരത്തേ, സി പി എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയ രാഘവനെയും ജി സുധാകരൻ വിമർശിച്ചിരുന്നു. മരിക്കുന്നതുവരെ എം എൽ എ ആയിരിക്കണമെന്നാണ് ആഗ്രഹമെന്നും ആ ആഗ്രഹം നടക്കാത്തതുകൊണ്ടാണ് പാർട്ടിവിട്ടതെന്നുമുള്ള വിജയരാഘവന്റെ പരിഹാസമാണ് സുധാകരനെ ചൊടിപ്പിച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായി വായിച്ചതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ആയതെന്നും വിജയരാഘവൻ പറഞ്ഞിരുന്നു.'വിജയരാഘവന് അമ്പലപ്പുഴയെപ്പറ്റി ഒന്നും അറിയില്ല. കമ്മിറ്റി കൂടാൻ മാത്രമാണ് വന്നിട്ടുള്ളത്. മാനിഫെസ്റ്റോ നേരെപിടിച്ചുവായിച്ചതുകൊണ്ടാണ് വിജയരാഘവൻ ഇങ്ങനെ ആയത് എന്നായിരുന്നു സുധാകരൻ പറഞ്ഞത്.
ചേർത്തലയിൽ മന്ത്രി പി പ്രസാദിന്റെ വിജയം തുലാസിലാണെന്നും സുധാകരൻ പറഞ്ഞു.കിട്ടിയ ആയുധം യുഡിഎഫ് നന്നായി ഉപയോഗിച്ചതോടെ സ്വരാജിന്റെ പതനം ഉറപ്പായി. ആര്‍എസ്എസ് പരാമര്‍ശം സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞെങ്കിലും നിലമ്പൂരിലെ വോട്ടര്‍മാര്‍ അതു നന്നായി ചര്‍ച്ച ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിൽ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള കോൺഗ്രസുകാരെ സ്ത്രീലമ്പടൻമാർ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നാക്കുപിഴ വടക്കൻ കേരളത്തിലെ ഇടതുമുന്നേറ്റത്തിന് തടസമായി. പണ്ട് എൻ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ച് എം എ ബേബിയെ നാടുകടത്തിയ പിണറായിയുടെ അതേ വാചകകസർത്ത് തന്നെയാണ് വീണ്ടും ഉണ്ടായത്.
സി പി എം നേതാവും മുൻ എം എൽ എയുമായ പി.ടി.കുഞ്ഞു മുഹമ്മദിനെതിരായ സ്ത്രീപീഡന പരാതി രണ്ടാഴ്ച ഒളിപ്പിച്ച് ഇലക്ഷൻ കടന്നു കിട്ടാൻ കാത്തിരുന്ന മുഖ്യമന്ത്രിയാണ് സണ്ണി ജോസഫിനെ പോലൊരു മാന്യനെ സ്ത്രീലമ്പടനെന്ന് വിളിച്ചത്. തദ്ദേശത്തിലെ രണ്ടാം വോട്ടെടുപ്പ് ദിനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക പീഡനക്കേസുകളില്‍ കോണ്‍ഗ്രസിനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത്. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു. ഇപ്പോള്‍ വന്നതിനെക്കാള്‍ അപ്പുറത്തുള്ളത് ഇനി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവര്‍ത്തിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.
ലൈംഗിക അതിക്രമത്തിന് ഇരയായ യുവതികള്‍ പരാതി പറയാന്‍ ഭയപ്പെട്ടത് എന്തിനെന്ന് ചിന്തിക്കണമെന്നും ഇത് വളരെ ഗൗരവതരമായ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിസഹായയായ യുവതികള്‍ യഥാർത്ഥ വസ്തുത പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. കൊന്നുതള്ളുമെന്നാണ് അവര്‍ക്കെതിരായ ഭീഷണി. ഇത്തരമൊരു കാര്യം ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവില്‍ നിന്ന് ഉണ്ടാകുന്നത് എങ്ങനെയെന്ന് ചിന്തിക്കുന്നു. ഏതായാലും കോൺഗ്രസുകാർക്ക് ആരെയും കൊന്നുതള്ളിയ പാരമ്പര്യമില്ലെന്ന് കേരളത്തിനറിയാം. നടിയെ ആക്രമിച്ച കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനെ വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാരും ജനങ്ങളും സമൂഹവും അതിജീവിതയ്‌ക്കൊപ്പമാണ്. അതില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈംഗിക വൈകൃതമുള്ള ആളുകളെ സംരക്ഷിക്കുന്നവരെ സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതേ മുഖ്യമന്ത്രിക്ക് കീഴിലുള്ള പ്രോസിക്യൂഷന്റെ മനപൂർവമുള്ള നടപടികളാണ് ദിലീപിനെ ജയിപ്പിച്ചത്. ധർമടത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്ന് മുഖ്യമന്ത്രി. ചരിത്രവിജയമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും യുഡിഎഫ് കേന്ദ്രങ്ങളെന്ന് കരുതുന്നവ പോലും ഇത്തവണ എല്‍ഡിഎഫിനെ സ്വീകരിക്കാന്‍ തയാറായി നില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന ദുഷ്പ്രചരണങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ ഏശാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പഴയ പരനാറി പ്രയോഗം തന്നെ തോൽപ്പിച്ച കഥ ഇപ്പോഴും എം എ ബേബി തന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. ത്യക്കാക്കരയിൽ നടന്ന ഉപതെരഞ്ഞടുപ്പിൽ സൗഭാഗ്യം എന്ന പ്രയോഗമാണ് ഉമാ തോമസിനെതിരെ പിണറായി നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറ്റിയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയിലെ വോട്ടർമാർക്കുണ്ടായിരിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ജനം മുഖവിലയ്ക്കെടുത്തില്ലെന്നാണ് വലിയ ഭൂരിപക്ഷത്തിലുള്ള യുഡിഎഫ് വിജയം തെളിയിച്ചത്. ‘സൗഭാഗ്യം’ എന്ന പ്രയോഗം രാഷ്ട്രീയ വിവാദമായതോടെ കൊല്ലത്തെ ‘പരനാറി’ പ്രയോഗമുണ്ടാക്കിയ ഫലത്തിന്റെ തനിയാവർത്തനമാണ് തൃക്കാക്കരയിൽ നടന്നത് . കൊല്ലത്തുണ്ടായതുപോലെ വലിയ വിജയം യുഡിഎഫിനു ലഭിച്ചു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തെക്കുറിച്ചു സംസാരിക്കവേയാണ് ഇടതുമുന്നണി കൺവെൻഷനിൽ മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. ‘‘കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളെയടക്കം തെറ്റായി ഉപയോഗിച്ചു കൊണ്ടു കേരളത്തിൽ ഇടപെടാനുള്ള ശ്രമം നടത്തി. ഇതിലൊന്നും വലിയ തോതിൽ ജനങ്ങൾ കുടുങ്ങിയില്ല. തിരഞ്ഞെടുപ്പിൽ ഞങ്ങൾക്കു ജനങ്ങളെ പൂർണ വിശ്വാസമുണ്ടായിരുന്നു. ജനങ്ങൾക്കു ഞങ്ങളെയും വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുമായി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് ഒരു രണ്ടാമൂഴം ജനങ്ങൾ സമ്മാനിച്ചത്. ഇവിടെ ബഹുമാന്യനായ അധ്യക്ഷൻ പ്രസ്താവിച്ചതു പോലെയും നമ്മുടെ നാടൊക്കെയും ജനങ്ങൾ ആഗ്രഹിക്കുന്നതു പോലെയും ആ 99 നിറഞ്ഞ നൂറിലേക്ക് എത്തിക്കാനുള്ള ഒരവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. ആ ഘട്ടത്തിൽ പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു സൗഭാഗ്യമായി കൈവന്നിരിക്കുകയാണ് എന്നതു നാം കാണേണ്ടതാണ്’’– എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.മുഖ്യമന്ത്രിയുടെ പരാമർശം പ്രതിഷേധാർഹവും ദുഃഖകരവും ഒരു മുഖ്യമന്ത്രിക്കു യോജിക്കാത്തതുമാണെന്നായിരുന്നു പി.ടി.തോമസിന്റെ ഭാര്യയും സ്ഥാനാർഥിയുമായ ഉമ തോമസിന്റെ പ്രതികരണം. പി.ടി.തോമസിനെപോലെ ഒരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും അവർ ചോദിച്ചു. നിന്ദ്യവും ക്രൂരവുമായ പ്രയോഗമാണെന്നും ഒരിക്കലും ആ സ്ഥാനത്തിരുന്നു പറയാൻ കഴിയാത്ത വാക്കുകളാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്. ഈ വിഷയം യുഡിഎഫ് ദിവസങ്ങളോളം മണ്ഡലത്തിൽ പ്രചാരണ വിഷയമാക്കി. വികസനവും രാഷ്ട്രീയവും പറയാൻ കഴിയാത്തതിന്റെ പരിഭ്രാന്തി മൂലമാണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ദുർവ്യാഖ്യാനവും കൊണ്ട് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നായിരുന്നു എൽഡിഎഫ് നേതൃത്വത്തിന്റെ മറുപടി.മുഖ്യമന്ത്രിയുടെ പ്രസ്താവന പി.ടിയെ സ്നേഹിക്കുന്നവരിൽ വേദനയുണ്ടാക്കിയെന്നും അതു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും കോൺഗ്രസ് വിലയിരുത്തി. കൊല്ലത്ത് ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയിലും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പരാമർശം വിവാദമായിരുന്നു. 1996,98 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച എൻ.കെ.പ്രേമചന്ദ്രനെ തഴഞ്ഞ് 1999 ൽ സീറ്റ് പിടിച്ചെടുത്ത സിപിഎം 2014 ലും ആർഎസ്‌പിക്ക് സീറ്റ് നിഷേധിച്ചതോടെയാണ് അവര്‍ മുന്നണി വിടുന്നത്. യുഡിഎഫ് സ്ഥാനാർഥിയായ എൻ.കെ.പ്രേമചന്ദ്രനെതിരെ പിബി അംഗം എം.എ.ബേബിയാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലുമാണ് അന്ന് സംസ്‌ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയത്. ഇതു തോല്‍വിക്കു പ്രധാന കാരണമായി പിന്നീട് മുന്നണി വിലയിരുത്തി.‘‘ ..തിരഞ്ഞെടുപ്പ് രംഗത്തൊക്കെ ഒരു പൊതുപ്രചാരണത്തില്‍ പാലിക്കുന്ന മര്യാദയുണ്ട്. സ്ഥാനാര്‍ഥികളെ വ്യക്തിപരമായി പറയുകയെന്നതു സാധാരണ സ്വീകരിക്കുന്ന ഒരു രീതിയല്ല. പക്ഷേ പരനാറിയായാല്‍ എങ്ങനെ പറയാതിരിക്കും എന്ന പ്രശ്നം വേറെ കിടക്കുകയാണ്. ഞാനതിലേക്കു കടക്കുന്നില്ല. ആര്‍എസ്പി കൊടും വഞ്ചനയാണ് കാട്ടിയത്. ഞങ്ങള്‍ക്കതു മനസ്സിലായില്ല. ഒരുമിച്ചു നടക്കുമ്പോള്‍ നിങ്ങള്‍ കഠാര കരുതിയിട്ടുണ്ടെന്നും പിന്നില്‍നിന്ന് കുത്തിവീഴ്ത്തുമെന്നും ആരെങ്കിലും പ്രതീക്ഷിക്കുമോ..’’ - പിണറായിയുടെ ഈ പരാമര്‍ശമാണ് വിവാദമായത്. പ്രസ്താവനയ്ക്കെതിരെ മുന്നണിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുണ്ടായി. സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടു ചോര്‍ന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ എൻ.കെ.പ്രേമചന്ദ്രനെതിരെ കെ.എൻ.ബാലഗോപാലാണ് മത്സരിച്ചത്. അപ്പോഴും പരനാറി പ്രയോഗത്തിൽ പിണറായി ഉറച്ചു നിന്നു. ‘‘ഞാന്‍ മുന്‍പ് പറഞ്ഞതില്‍ എന്താണ് തെറ്റ്. രാഷ്ട്രീയത്തില്‍ നെറിവേണം. എല്‍ഡിഎഫിനോട് ചെയ്തതുപോലെ യുഡിഎഫിനോട് ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്’’ - പിണറായി പറഞ്ഞു. 2014 ൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 37,649 ആയിരുന്നെങ്കില്‍ 2019 ൽ യുഡിഎഫ് ഭൂരിപക്ഷം 1.20 ലക്ഷം കടന്നു.
എം.വി.ഗോവിന്ദനും ഇതു തന്നെ സംഭവിച്ചു. അത് നിലമ്പൂർ ഉപതെരഞ്ഞടുപ്പിലായിരുന്നു.
ജന്മനാട്ടില്‍ എം.സ്വരാജിന് അടിപതറിയപ്പോള്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ചര്‍ച്ചയാക്കിയത് തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആര്‍എസ്എസ് ബന്ധത്തെക്കുറിച്ചു നടത്തിയ പരാമര്‍ശമാണ്. അടിയന്തരാവസ്ഥയ്ക്കു പിന്നാലെ ആര്‍എസ്എസുമായി കൂട്ടുകെട്ടുണ്ടാക്കിയിരുന്നുവെന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ ഗോവിന്ദന്‍ പറഞ്ഞത് പ്രതിപക്ഷം പ്രചാരണായുധമാക്കിയതോടെ ഇടതുമുന്നണി കടുത്ത പ്രതിരോധത്തിലായിരുന്നു. ആര്‍എസ്എസ് എന്നല്ല ഉദ്ദേശിച്ചത് ജനത പാര്‍ട്ടിയെക്കുറിച്ചാണെന്ന് പിന്നീട് ഗോവിന്ദനും മുഖ്യമന്ത്രിയും വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും സ്വരാജിനെതിരെയുള്ള മികച്ച ആയുധമായി അതു മാറിക്കഴിഞ്ഞിരുന്നു. 2014ല്‍ കൊല്ലത്ത് എം.എ.ബേബിയുടെ പരാജയത്തിനിടയാക്കിയ മുഖ്യമന്ത്രിയുടെ 'പരനാറി' പ്രയോഗത്തിനും തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നടത്തിയ 'സൗഭാഗ്യം' പരാമര്‍ശത്തിനും സമാനമായാണ് ഗോവിന്ദന്റെ ആര്‍എസ്എസ് പരാമര്‍ശവും ചര്‍ച്ചയായത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വീണു കിട്ടിയ ആയുധം യുഡിഎഫ് നന്നായി ഉപയോഗിച്ചതോടെ സ്വരാജിന്റെ പതനം ഉറപ്പായി. ആര്‍എസ്എസ് പരാമര്‍ശം സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞെങ്കിലും നിലമ്പൂരിലെ വോട്ടര്‍മാര്‍ അതു നന്നായി ചര്‍ച്ച ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കൊല്ലത്തിട്ട 'പരനാറി' ബോംബില്‍ പൊട്ടിച്ചിതറിയത് പോളിറ്റ് ബ്യറോ അംഗമായിരുന്ന എം.എ.ബേബിയുടെ വിജയമോഹമായിരുന്നു. മികച്ച രാഷ്ട്രീയപോരാട്ടം നടന്നിരുന്ന മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഘടന തന്നെ മാറിമറിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പോലും ഉണ്ടായ കടുത്ത അതൃപ്തി ബേബിക്കെതിരായ ജനവികാരമായി മാറുന്നതാണ് പിന്നീടു കണ്ടത്. എം.എ. ബേബിയുടെ പ്രചാരണ യോഗത്തിലാണ് അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ എതിര്‍ സ്ഥാനാര്‍ഥിയായ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുവരെ എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ആര്‍എസ്പി സീറ്റു നിര്‍ണയത്തിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി യുഡിഎഫിലേക്ക് പോയതാണ് പിണറായിയെ ചൊടിപ്പിച്ചത്.
'പരനാറി' പ്രയോഗത്തിനെതിരെ യുഡിഎഫ് രംഗത്തുവരികയും പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുകയും ചെയ്തതോടെ കൊല്ലത്തെ 'രാഷ്ട്രീയ കാലാവസ്ഥ' മാറി. വന്‍ ഭൂരിപക്ഷം കിട്ടുമെന്നു കരുതിയിരുന്ന ചടയമംഗലം, പുനലൂര്‍, ചാത്തന്നൂര്‍, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടു. എം.എ. ബേബി നിയമസഭയില്‍ പ്രതിനിധീകരിച്ച കുണ്ടറയില്‍ 6,911 വോട്ടിനാണ് ബേബി പിന്നിലായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബേബിയുടെ ഭൂരിപക്ഷം 14,793 വോട്ട് ആയിരുന്നു. കുണ്ടറ അസംബ്ലി മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളില്‍ ആറിടത്തും ബേബി പിന്നില്‍ പോകുന്ന സ്ഥിതിയുണ്ടായി. പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത വിയോജിപ്പുണ്ടായിരുന്ന എം.എ.ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മുതിര്‍ന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.ഇതാണ് ഇന്നലെ കണ്ണൂരിൽ കണ്ടത്. സ്ത്രീലമ്പടൻമാർ എന്ന വാക്ക് ഇനി കേരളരാഷ്ട്രീയത്തിൽ ആഞ്ഞടിക്കും.
ഇതിന് മുമ്പ് പിണറായിയുടെ നികൃഷ്ടജീവി പരാമർശവും വിവാദമായി മാറിയിരുന്നു. താമരശേരി ബിഷപ്പിനെയാണ് അദ്ദേഹം ഇത്തരത്തിൽ വിശേഷിപ്പിച്ചത്. അതും ഒരു ഇലക്ഷൻ കാലത്തായിരുന്നു. സി പി എം എം എൽഎയായിരുന്ന മത്തായി ചാക്കോക്ക് അന്ത്യകൂദാശ നൽകിയെന്ന ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു പിണറായിയുടെ പരാമർശം.കമ്യൂണിസ്റ്റുകാരനായിരുന്ന മത്തായി ചാക്കോ എംഎൽഎ സ്വബോധത്തോടെ അന്ത്യ കൂദാശ സ്വീകരിച്ചുവെന്ന താമരശേരി രൂപതാ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഏറ്റെടുത്തു. തുടർന്ന് പോൾ ചിറ്റിലപ്പള്ളിക്കെതിരെ പിണറായി വിജയൻ നടത്തിയ പരാമർശങ്ങളും വലിയ വിവാദങ്ങൾക്കാണ് കാരണമായത്.
2007 ഓക്ടോബറിലാണ് സംഭവം. സർക്കാരിനെതിരെ സ്വാശ്രയപ്രശ്‌നത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സഭകൾ സംയുക്തമായി നടത്തിയ ന്യൂനപക്ഷ അവകാശ സംരക്ഷണസമ്മേളനത്തിലാണ് ബിഷപ്പ് ഇങ്ങനെയൊരു വിവാദ പ്രസ്താവന നടത്തിയത്. മത്തായി ചാക്കോ മരിച്ച് മാസങ്ങൾക്കു ശേഷമുള്ള വെളിപ്പെടുത്തലാണ് വലിയ വിചാരണകൾക്ക് ഇടയാക്കിയത്. പ്രസ്താവനയ്ക്ക് പിണറായി നൽകിയ മറുപടിയും വിവാദമായി. അബോധാവസ്ഥയിലായിരുന്നപ്പോഴാണ് മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നൽകിയതെന്നായിരുന്നു മറുവാദം. എറണാകുളം ലേക്ഷോർ ആശുപത്രിയിലെത്തി അന്ത്യകൂദാശ നൽകിയ ഫാദർ ജോസ് കോട്ടയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മത്തായി ചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചു എന്നുപറയുന്നവരെ നികൃഷ്ടജീവിയായി കണക്കാക്കണമെന്ന പിണറായി വിജയന്റെ പ്രസംഗത്തെത്തുടർന്നായിരുന്നു ഫാദർ ജോസിന്റെ വെളിപ്പെടുത്തൽ.
സുബോധത്തോടെയാണ് അന്ത്യകൂദാശ സ്വീകരിച്ചതെന്ന് താമരശ്ശേരി ബിഷപ്പ് പോൾ ചിറ്റിലപ്പള്ളി പ്രസംഗിച്ചതായും പിണറായി സൂചന നൽകിയിരുന്നു. തുടർന്ന് കടുത്തഭാഷയിൽ ബിഷപ്പിനെ പിണറായി വിമർശിച്ചത് വിവാദമായി. തിരുവമ്പാടിയിൽ നടന്ന മത്തായി ചാക്കോ അനുസ്മരണ യോഗത്തിലാണ് പിണറായി ഇങ്ങനെയൊരു പരാമർശം നടത്തിയത്. 'കള്ളം പറയാത്തവരെന്ന് നാം വിശ്വസിക്കുന്ന, മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്നു പറയുന്നവർ നികൃഷ്ടജീവികളാണെ' ന്നാണ് പിണറായി പറഞ്ഞത്. പിണറായിയുടെ പരാമർശം വന്നശേഷം ബിഷപ്പ് പറഞ്ഞത്, മത്തായി ചാക്കോ സ്വബോധത്തോടെ കൂദാശ സ്വീകരിച്ചുവെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല എന്നായിരുന്നു
മത്തായി ചാക്കോ മരിക്കുന്നതിന് മൂന്നാഴ്ചമുമ്പ് ആശുപത്രിയിലെത്തിയാണ് അന്ത്യകൂദാശ നൽകിയതെന്നും തീയതി ഓർക്കുന്നില്ലെന്നും ഫാ. ജോസ് കോട്ടയിൽ വിശദീകരിച്ചിരുന്നു. ഐസിയുവിൽ കഴിഞ്ഞിരുന്ന മത്തായി ചാക്കോയ്ക്ക് ഡ്യൂട്ടിഡോക്ടറുടെയും നഴ്സിന്റെയും സാന്നിധ്യത്തിലാണ് കൂദാശ നൽകിയത്. ഈസമയം മുറിക്കുപുറത്ത് മത്തായി ചാക്കോയുടെ ഭാര്യയും ഭാര്യാസഹോദരന്മാരുമടക്കം ഇരുപത്തിയഞ്ചോളംപേർ ഉണ്ടായിരുന്നു. ആരും തന്നെ തടസപ്പെടുത്തിയില്ലെന്നും സൗഹാർദപൂർവം പെരുമാറിയെന്നും ഫാ. ജോസ് പറഞ്ഞിരുന്നു. കൂദാശ നൽകിയപ്പോൾ മത്തായി ചാക്കോ പൂർണമായും അബോധാവസ്ഥയിലായിരുന്നു.
അബോധാവസ്ഥയിലുള്ളവർക്ക് അന്ത്യകൂദാശ നൽകുന്നത് സഭാനിയമപ്രകാരം തെറ്റല്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ബിഷപ്പ് പോൾ ചിറ്റിലപ്പള്ളി ആവശ്യപ്പെട്ടപ്രകാരമാണ് അന്ത്യകൂദാശ നൽകാൻപോയതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. മരിക്കുന്നതിന് ഏതാനും ആഴ്ചമുമ്പ് മത്തായി ചാക്കോയെ ബിഷപ്പ് ചിറ്റിലപ്പള്ളി സന്ദർശിച്ചിരുന്നു. ഏതായാലും പിണറായി നികൃഷ്ട ജീവി എന്ന് വിളിച്ചതിനെ തുടർന്ന് പാർട്ടിയും സഭയും ശീത സമരത്തിലായിരുന്നു. പിന്നീട് പിണറായിക്ക് മാപ്പുകൊടുക്കുന്നതായി മാർ ചിറ്റിലപ്പിള്ളി തന്റെ കൃപയുടെ വഴികൾ എന്ന ആത്മകഥയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. 2013 ഡിസംബറിൽ പിണറായി വിജയൻ താമരശ്ശേരി ബിഷപ്പിന്റെ അരമനയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയലുമായാണ് അരമനയിലെത്തി പിണറായി ചർച്ച നടത്തിയത്.
1997 മുതൽ 13 വർഷക്കാലം ബിഷപ്പായി സേവനമനുഷ്ഠിച്ച പോൾ ചിറ്റിലപ്പിള്ളി 2010ലാണ് വാർധക്യ സഹജമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞത്. ഇത്തരത്തിൽ വിവാദ പരാമർശങ്ങൾ പിണറായിക്ക് ഹരമാണ്. എന്നാൽ അത് ഇലക്ഷൻ കാലത്താകുമ്പോൾ സംഗതി കീഴ് മേൽ മറിയും. അതാണ് ഏപ്രിൽ 9 ന് കാണാൻ പോകുന്നത്. സുധാകരൻ പാട്ടുംപാടി ജയിക്കും.
https://www.facebook.com/Malayalivartha

























