Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...

21 MARCH 2026 05:40 PM IST
മലയാളി വാര്‍ത്ത

കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് (KACV) സംഘടിപ്പിക്കുന്ന 'കലപില' സമ്മര്‍ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഡിജിറ്റല്‍ ലോകത്തെ തിരക്കുകളില്‍ നിന്ന് മാറി, കേരളത്തിന്റെ തനതായ ഗ്രാമീണ അന്തരീക്ഷത്തില്‍ കലയെയും സര്‍ഗ്ഗാത്മകതയെയും നേരിട്ടറിയാന്‍ കഴിയുന്ന രീതിയിലാണ് ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത്. പഴമയുടെ തനിമയും പുതുമയുടെ സാങ്കേതികതയും തമ്മിലുള്ള അകലം കുറയ്ക്കുക എന്നതാണ് കലപില സമ്മര്‍ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും കരകൗശല വിദ്യകളും നേരിട്ട് മനസ്സിലാക്കാനും മികച്ച കലാകാരന്മാരില്‍ നിന്ന് അവ അഭ്യസിക്കാനും ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സാധിക്കും. ഇത്തരം സംവേദനാത്മക സെഷനുകളിലൂടെയും തത്സമയ പ്രദര്‍ശനങ്ങളിലൂടെയും കേരളത്തിന്റെ സര്‍ഗ്ഗാത്മക പൈതൃകത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടുന്നതിനൊപ്പം പുതിയ സംരംഭകത്വ ചിന്തകള്‍ വളര്‍ത്തിയെടുക്കാനും ക്യാമ്പ് അവസരമൊരുക്കുന്നു.

റോബോട്ടിക് വര്‍ക്ക്ഷോപ്പാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. പാരമ്പര്യ കലകളും ആധുനിക സാങ്കേതികവിദ്യയും എങ്ങനെ പൊരുത്തപ്പെട്ടു പോകുന്നു എന്ന് തിരിച്ചറിയാന്‍ ഈ വര്‍ക്ക്ഷോപ്പിലൂടെ സാധിക്കും. റോബോട്ടിക്സ് സാങ്കേതികവിദ്യ സര്‍ഗ്ഗാത്മകമായ രീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്നും കരകൗശല വിദ്യകളെ സാങ്കേതിക വിദ്യയുമായി എങ്ങനെ കോര്‍ത്തിണക്കാമെന്നും ഇതിലൂടെ പഠിപ്പിക്കും. കുട്ടികളില്‍ ശാസ്ത്രീയമായ അറിവിനൊപ്പം കലാപരമായ കാഴ്ചപ്പാടുകളും വളര്‍ത്താന്‍ ഈ സെഷന്‍ ഏറെ സഹായകരമാകുമെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ് പറഞ്ഞു.

പരമ്പരാഗത വ്യവസായങ്ങള്‍ ആധുനിക ലോകത്ത് എങ്ങനെ പരിണമിക്കാം എന്നതിനെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതോടൊപ്പം സര്‍ഗ്ഗാത്മകത പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്യാമ്പ് മികച്ചൊരു വേദിയായിരിക്കും. ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തില്‍ പുതിയ വൈദഗ്ധ്യങ്ങള്‍ ആര്‍ജ്ജിക്കാനും ആത്മവിശ്വാസം വളര്‍ത്താനും കേരളത്തിന്റെ കരകൗശല സംസ്‌കാരം അനുഭവിച്ചറിയാനും ക്യാമ്പ് സഹായിക്കും.

5 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 21 മുതല്‍ 26 വരെയാണ് ക്യാമ്പ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ബന്ധപ്പെടുക: 9288001166, 9288001197

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (17 minutes ago)

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും  (48 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം....  (1 hour ago)

മിൽമ എറണാകുളം മേഖല യൂണിയൻ ബജറ്റ് പ്രഖ്യാപിച്ചു... 1217 കോടി രൂപ വരവും, 3 കോടി രൂപ അറ്റാദായവും  (1 hour ago)

പഴയന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു...  (1 hour ago)

ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി  (1 hour ago)

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (2 hours ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (2 hours ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (2 hours ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (3 hours ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (3 hours ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends