Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു


മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...


"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്‌ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'

21 MARCH 2026 05:53 PM IST
മലയാളി വാര്‍ത്ത

കൊച്ചി-മുസിരിസ് ബിനാലെയിലെ ഏറ്റവും വലുപ്പമുള്ള കലാപ്രതിഷ്ഠയാണ് ഫോര്‍ട്ട് കൊച്ചിയിലെ പെപ്പര്‍ ഹൗസ് മുറ്റത്ത് ഒരുക്കിയിരിക്കുന്ന ഉത്സ ഹസാരികയുടെ 'യന്ത്ര (32° N/ Horizon) (2025)'. അധികാരവാഴ്ചയ്ക്കും വെറുപ്പിനും യുദ്ധങ്ങള്‍ക്കും ഇടയില്‍ ഇരകളാക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ഒപ്പമുള്ള ഐക്യദാര്‍ഢ്യമാണ് ഈ കലാപ്രതിഷ്ഠ.


ഡല്‍ഹിയിലെ ജന്തര്‍ മന്തറിനെയും അതിലെ സമ്രാട്ട് യന്ത്രത്തെയും ആസ്പദമാക്കിയാണ് സൃഷ്ടിയുടെ നിര്‍മ്മാണം. പതിനെട്ടാം നൂറ്റാണ്ടില്‍ സമയം, ദിശ, അക്ഷാംശം എന്നിവ കണക്കാക്കാന്‍ ഉപയോഗിച്ചിരുന്ന നിരീക്ഷണാലയത്തിന്‍റെ മാതൃകയാണിത്. മിറര്‍ പാനലുകള്‍ ഘടിപ്പിച്ച സ്റ്റീല്‍ നിര്‍മ്മിതിയിലൂടെ കൊച്ചിയുടെ ചക്രവാളം താഴേക്ക് നോക്കുമ്പോള്‍ കാണാന്‍ സാധിക്കും. ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കുറിച്ച് ചിന്തിക്കാന്‍ ഇത് കാഴ്ചക്കാരെ പ്രേരിപ്പിക്കുന്നു.

2024-ല്‍ ന്യൂയോര്‍ക്കിലെ സോക്രട്ടീസ് ശില്‍പവനത്തില്‍ പ്രദര്‍ശിപ്പിച്ച തന്‍റെ ആദ്യ ശില്‍പത്തിന്‍റെ വിപുലീകരിച്ച രൂപമാണിതെന്ന് ഉത്സ ഹസാരിക പറഞ്ഞു. കൊച്ചിയുടെ ചരിത്രം, വ്യാപാരം, കുടിയേറ്റം, കോളനിവാഴ്ച, അതിജീവനം എന്നിവയെല്ലാം കലാരൂപം ചര്‍ച്ച ചെയ്യുന്നു. ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങളുടെ പ്രതീകം കൂടിയാണെന്ന് കലാകാരി ഓര്‍മ്മിപ്പിക്കുന്നുണ്ട്. അനീതിക്കെതിരായ പോരാട്ടത്തിന്‍റെ അടയാളമായാണ് അവര്‍ ഇതിനെ അവതരിപ്പിക്കുന്നത്.

കെട്ടിടത്തിനകത്തെ മുറിയില്‍ രണ്ട് മതിലുകളെ ബന്ധിപ്പിക്കുന്ന ഉരുക്കിന്‍റെ നിര്‍മ്മിതിയും അതിനുള്ളില്‍ വിപ്ലവത്തിന്‍റെ പ്രതീകമായി മുല്ലച്ചെടികളുമുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ പേരുകള്‍ മോഴ്സ് കോഡില്‍ ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സെന്‍സര്‍ഷിപ്പിനെ മറികടന്നുള്ള ആശയവിനിമയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 'ബ്ലൂം (10°N/28°N)' എന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മുല്ലച്ചെടികള്‍ കൊച്ചിയുടെയും ഡല്‍ഹിയുടെയും അക്ഷാംശങ്ങളെ അടയാളപ്പെടുത്തുന്നു. നിയന്ത്രണങ്ങളെയും നിരീക്ഷണങ്ങളെയും അതിജീവിച്ച് പടരുന്ന സുഗന്ധത്തെ അതിജീവനത്തിന്‍റെ അടയാളമായി മുല്ലയെ അവര്‍ കാണുന്നു.

മുറിയിലെ ഭൂപടങ്ങളിലൂടെ 1492 മുതല്‍ മലബാറിലേക്ക് നടന്ന വിദേശ അധിനിവേശത്തിന്‍റെ ചരിത്രമാണ് വിവരിക്കുന്നത്. സൗഹൃദപരമായ വ്യാപാരം എങ്ങനെ ചൂഷണത്തിലേക്കും അടിച്ചമര്‍ത്തലിലേക്കും മാറിയെന്ന് 'ഇന്ത്യ 1492' എന്ന സൃഷ്ടി വ്യക്തമാക്കുകയാണ്. ഒഡീഷയിലെ ഖനന കമ്പനികള്‍ക്കെതിരെ സ്വന്തം മണ്ണ് സംരക്ഷിക്കാന്‍ പോരാടുന്ന തദ്ദേശീയരുടെ ജീവിതമാണ് 'വി കനോട്ട് ലെറ്റ് ഗോ ഓഫ് ദിസ് എര്‍ത്ത്' എന്ന വീഡിയോ പറയുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ജനത നേരിടുന്ന വെല്ലുവിളികള്‍ ഇതില്‍ കാണാം.

തന്‍റെ കല ചുറ്റുമുള്ള അതിക്രമങ്ങള്‍ക്ക് നേരെയുള്ള കണ്ണാടിയാണെന്ന് ഉത്സ ഹസാരിക വിശദീകരിച്ചു. ശാസ്ത്രം, രാഷ്ട്രീയം, ആത്മീയത എന്നിവയെ പരസ്പരം ബന്ധിപ്പിക്കുകയാണ് ഉത്സയുടെ കല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ  (4 minutes ago)

  കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....  (9 minutes ago)

ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം  (11 minutes ago)

നാടിനെ നടുക്കിയ വേദനയായി... നീതിക്കായി സാക്ഷിയാകേണ്ടിയിരുന്ന മകൾക്ക് ദാരുണാന്ത്യം; അമ്മയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി  (47 minutes ago)

സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസ്.... ഒന്ന്, രണ്ട്, മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി... 16പ്രതികളെ വെറുതെ വിട്ടു, ശിക്ഷയിന്‍ മേലുള്ള വാദം മറ്റെന്നാള്‍  (57 minutes ago)

2026ൽ ചെസ് ടൂർണമെന്റുകളിലൂടെ ഏറ്റവും കൂടുതൽ സമ്മാനത്തുക നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ  (1 hour ago)

വല്ലാത്തൊരു പ്രതിസന്ധിയിൽ നേതൃത്വം... ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് മടക്കം, സ്വീകരിക്കാൻ ഒരു വിഭാഗം, തടയാൻ മറുവിഭാ​ഗം; കരുണാകരന്റെ മകളുടെ രാഷ്ട്രീയ തിരിച്ചുവരവിൽ പുതിയ പോർമുഖം  (1 hour ago)

മുക്കം പാലത്തിന് സമീപം ടിവിഎസ് ഷോറൂമിന് മുൻവശം റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ഗെറ്റാഫെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ്...  (1 hour ago)

കാലടി സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി വിധി....  (1 hour ago)

ഓഹരി വിപണി... വ്യാപാരത്തിന്റെ തുടക്കത്തില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട  (1 hour ago)

ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം.... രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

മലയാളിയെ വട്ടുപിടിപ്പിച്ച് സ്വർണം... സ്വർണം വിൽക്കാനിരുന്നവർക്ക് പ്രതീക്ഷ, വാങ്ങാനിരുന്നവർക്ക് തിരിച്ചടി; വില വീണ്ടും ഉയരുമ്പോൾ കൺഫ്യൂഷനിൽ മലയാളി  (2 hours ago)

ക്യാപ്റ്റൻ തിലക് വർമ സെഞ്ചറി നേടിയിട്ടും.... പാകിസ്ഥാൻ എക്കെതിരെ 48 റൺസിന് പരാജയപ്പെട്ട് ഇന്ത്യ  (2 hours ago)

Malayali Vartha Recommends