Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലുകളും ഇനിയല്പം വിയർക്കും.. ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ ഏകദേശം 18.76 കോടി രൂപ വീതം ഇറാന്‍ ഈടാക്കുന്നു.

23 MARCH 2026 12:44 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ ഇന്ധന ഞരമ്പെന്നറിയപ്പെടുന്ന ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഓരോ ചരക്കുകപ്പലില്‍നിന്നും രണ്ട് മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) വീതം ഇറാന്‍ ഈടാക്കുന്നതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള 'ഇറാന്‍ ഇന്റര്‍നാഷണല്‍' ആണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.വിശദംശങ്ങളിലേക്ക്..പശ്ചിമേഷ്യയിലെ സംഘർഷം അതിന്റെ ഏറ്റവും ഗുരുതരമായ ഘട്ടങ്ങളിലേക്കാണ് കടന്നുപോകുന്നത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത സൈനിക നീക്കങ്ങൾക്കെതിരെ ഇറാൻ ശക്തമായ പ്രതിരോധ നിലപാട് സ്വീകരിച്ചിരിക്കുമ്പോൾ,

ഈ യുദ്ധം ഇനി ഒരു സാധാരണ സൈനിക ഏറ്റുമുട്ടൽ മാത്രമല്ല, ആഗോള സാമ്പത്തികവും ഊർജ്ജസുരക്ഷയും നേരിട്ട് ബാധിക്കുന്ന ഒരു തന്ത്രപ്രധാന പോരാട്ടമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്ര ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ശ്രദ്ധാകേന്ദ്രമായി മാറുന്നത്.ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗമായ അലായുദ്ദീൻ ബോറോജെർഡി ഉന്നയിച്ചതായി റിപ്പോർട്ട് ചെയ്യുന്ന ഒരു പ്രധാന അവകാശവാദം ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സംഘർഷബാധിതമായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചില വ്യാപാര കപ്പലുകളിൽ നിന്ന് ഏകദേശം 2 മില്യൺ ഡോളർ വരെ ഫീസ് ഈടാക്കാനുള്ള നീക്കമാണ്

 

ഇറാൻ പരിഗണിക്കുന്നതെന്നതാണ് ഈ റിപ്പോർട്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതിനെ അദ്ദേഹം “സ്വാഭാവികമായ നടപടിയായി” വിശേഷിപ്പിച്ചതായി അറിയപ്പെടുന്നു. യുദ്ധം തുടരുന്നതിനാൽ രാജ്യത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്നതും, അതിനാൽ തന്നെ തന്ത്രപ്രധാനമായ ജലപാതയിൽ നിയന്ത്രണം ഉപയോഗപ്പെടുത്തുന്നതും ഒരു അവകാശമായി ഇറാൻ കാണുന്നതായാണ് ഈ നിലപാട് സൂചിപ്പിക്കുന്നത്.ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തി 'ട്രാന്‍സിറ്റ് ഫീ' എന്ന നിലയിലാണ് ഇറാന്‍ ഈ തുക പിരിച്ചെടുക്കുന്നത്.

യുദ്ധച്ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ഇറാന്‍ പാര്‍ലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗം അലാവുദ്ദീന്‍ ബോറൂജെര്‍ഡി സ്ഥിരീകരിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയില്‍ രാജ്യത്തിന്റെ അധികാരവും കരുത്തും പ്രകടിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. ശത്രുക്കള്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും ഹോര്‍മുസ് തുറന്നുനല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (20 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (32 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (42 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends