പാർലമെന്റ് ബജറ്റ് സമ്മേളനം രണ്ടാംഘട്ടം ചെറിയ ഇടവേളയ്‌ക്ക് ശേഷം തിങ്കളാഴ്‌ച പുനഃരാരംഭിക്കും....

പാർലമെന്റ് ബജറ്റ് സമ്മേളനം രണ്ടാംഘട്ടം ചെറിയ ഇടവേളയ്‌ക്ക് ശേഷം ഇന്ന് പുനഃരാരംഭിക്കും. ധനമന്ത്രി നിർമലാസീതാരാമൻ കോർപറേറ്റ് നിയമഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും.
കോർപറേറ്റ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള വ്യവസ്ഥകളുള്ളതാണ് ഇൗ ബിൽ. എൽപിജി പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ നിഷ്‌ക്രിയത്വത്തിന് എതിരായ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന് എതിരെ പ്രതിപക്ഷം സമർപ്പിച്ച ഇംപീച്ച്‌മെന്റ് നോട്ടീസിൽ സ്‌പീക്കർ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഇൗ കാര്യവും പ്രതിപക്ഷം ഉയർത്താനാണ് സാധ്യത.
"
https://www.facebook.com/Malayalivartha


























