റെക്കോര്‍ഡ് താഴ്ചയില്‍ തുടര്‍ന്ന് രൂപ... വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തി

ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയില്‍ തുടര്‍ന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒരു ഡോളറിന് 94 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. നിലവില്‍ 93.89 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
കഴിഞ്ഞയാഴ്ചയാണ് രൂപ 93ന് താഴേക്ക് ഇടിഞ്ഞത്. ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നതാണ് രൂപയെ ബാധിച്ചത്. എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെയാണ് എണ്ണവില ഏറ്റവുമധികം ബാധിക്കുന്നത്. ഇറക്കുമതി ചെലവ് വര്‍ധിച്ചതാണ് രൂപയുടെ മൂല്യം കുറയാന്‍ ഇടയാക്കുന്നത്. എണ്ണ വാങ്ങാന്‍ കൂടുതല്‍ ഡോളര്‍ വേണ്ടിവരുന്ന അവസ്ഥയാണ് രൂപയുടെ മൂല്യം കുറയാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ .
"
https://www.facebook.com/Malayalivartha


























