ഓഹരി വിപണിയില്‍ കനത്ത ഇടിവ് ... സെന്‍സെക്‌സ് 1600 പോയിന്റ് താഴ്ന്ന നിലയിൽ....

ഓഹരി വിപണിയില്‍ കനത്ത ഇടിവ് . ഈ ആഴ്ചയുടെ തുടക്കമായ ഇന്ന് രാവിലെ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 1600 പോയിന്റ് ആണ് താഴ്ന്നത്. 73,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 23,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം തന്നെയാണ് വിപണിയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിക്കുന്നതാണ് വിപണിയെ ബാധിച്ചത്.
അതേസമയം ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയെ ബാധിച്ചിട്ടുണ്ട്.
മാര്‍ച്ചില്‍ ഇതുവരെ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 90,152 കോടിയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്. ഇതടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്.
"
https://www.facebook.com/Malayalivartha


























