വടുതലയിലെ ‘മരണവീട്’; ഉറക്കാനെന്നപോലെ അണിയിച്ചൊരുക്കിയ പിഞ്ചുകുഞ്ഞുങ്ങൾ, നടുക്കം മാറാതെ കേരളം...

കൊച്ചി വടുതലയിലെ ആ വാടകവീടിനുള്ളിൽ കണ്ടത് കേരളം ഇതുവരെ കാണാത്ത ദാരുണമായ കാഴ്ചകളാണ്. അഞ്ച് ജീവനുകൾ... അതിൽ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ. പുത്തൻ വസ്ത്രങ്ങളും സൺഗ്ലാസുകളും അണിയിച്ച്, ഉറക്കാനെന്നപോലെ കിടത്തിയ നിലയിലായിരുന്നു ആ കുരുന്നുകൾ. അവർക്ക് കാവലായി തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച അമ്മയും അമ്മൂമ്മയും.
വീടൊഴിയുന്നതിന് മുന്നോടിയായി ശുചീകരണത്തിന് എത്തിയവരാണ് വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചത്. പോലീസെത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച. രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു മൃതദേഹങ്ങൾക്ക്. ഭർത്താവിന്റെ വേർപാടിൽ തകർന്നുപോയ അശ്വതി എന്ന യുവതിയും അമ്മയും എന്തിനാണ് ഇങ്ങനെയൊരു കടുംകൈ ചെയ്തത്?
https://www.facebook.com/Malayalivartha


























