ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?

കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്ലെയ്ക്ക് പതിനെട്ട് വയസ് ആയിട്ടില്ലെന്ന് മധ്യപ്രദേശ് പോലീസ്. ജനനസർട്ടിഫിക്കറ്റ് പ്രകാരം 16 വയസ് മാത്രമാണ് പ്രായമെന്നും പോലീസ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചത്. ഇതോടെ മൊണാലിസയും ഉത്തർപ്രദേശിലെ ബാഗ്പത് നിവാസിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാകും. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടിയെടുക്കാനാണ് നീക്കം.
2026 മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൊണാലിസ ഭോസ്ലെയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ സാനിധ്യത്തിലായിരുന്നു വിവാഹം.
ഇതിന് പിന്നാലെ വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഡിജിപിക്ക് പരാതി നൽകി. മൊണാലിസയ്ക്ക് പതിനെട്ട് വയസ് തികഞ്ഞിട്ടില്ലെന്നും 2025 ജനുവരി 21ന് മോണാലിസ പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയത്.
https://www.facebook.com/Malayalivartha



























