കരസേനയിൽ അഗ്നിവീർ... ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കും

തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസ് 2027-ലെ അഗ്നിപത് സ്കീമിനുകീഴിൽ അഗ്നിവീർ ഇൻടേക്കിനുള്ള സെലക്‌ഷൻ ടെസ്റ്റിനായി ഏഴ് ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) അവിവാഹിതരായ പുരുഷന്മാരിൽനിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നിന് അവസാനിക്കുന്നതാണ്.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്-മാൻ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, റിക്രൂട്ട്മെന്റ് റാലി എന്നിങ്ങനെ രണ്ട് ഘട്ടമായാണ് റിക്രൂട്ട്മെന്റ്. www.joinindianarmy.nic.in -ൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ നിർമിക്കണം. ഓൺലൈൻ പരീക്ഷ ജൂൺ ഒന്നുമുതൽ 15വരെയായിരിക്കും.
"
https://www.facebook.com/Malayalivartha


























