പാചകവാതകം ,പെട്രോൾ, ഡീസൽ വിതരണം സുഗമാകണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വിധത്തിൽ പാചകവാതകം,പെട്രോൾ,ഡീസൽ വിതരണം സുഗമാകണമെന്ന് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ വിളിച്ച ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസംസ്കൃത വസ്തുക്കൾ, വാതകം, പെട്രോളിയം ഉൽപ്പന്നങ്ങൾ, വൈദ്യുതി,വളം മേഖലകളിലെ നിലവിലെ സാഹചര്യം യോഗം അവലോകനം ചെയ്തതായി സർക്കാർ വൃത്തങ്ങൾ . അവശ്യ വസ്‌തുക്കളുടെ ശേഖരത്തിന്റെ കണക്കുകളും വിതരണ ശ്രംഖലയിലെ ഏറ്റവും പുതിയ വിവരങ്ങളും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്,ആഭ്യന്തര മന്ത്രി അമിത് ഷാ,കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ,വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ,ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, ആരോഗ്യമന്ത്രി ജെ.പി.നദ്ദ,വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ,പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി,റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്,തുറമുഖ ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ,ഭക്ഷ്യ ഉപഭോക്‌തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷി, സിവിൽ വ്യോമയാന മന്ത്രി കിഞ്ചരപു റാംമോഹൻ നായിഡു തുടങ്ങിയവർ സുപ്രധാന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.
"https://www.facebook.com/Malayalivartha
























