ബാര്‍ കോഴ : ജേക്കബ് തോമസ് ഗൂഢാലോചനയില്‍

മുന്‍ വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് ബാര്‍ കോഴ കേസ് അന്വേഷണത്തില്‍ ഇടപ്പെട്ടുവെന്നും എസ്.പി. സുകേശനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ജോസ്ഫ് വാഴയ്ക്കന്‍ ഇന്നലെ മാതൃഭൂമി ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത് വിവാദമാകുന്നു.
ബാര്‍ കോഴ കേസന്വേഷണത്തില്‍ ജേക്കബ് തോമസിന് ഒരു വിധ ചാര്‍ജ്ജുമില്ല എന്ന് പലവട്ടം ആഭ്യന്തരമന്ത്രി ഉറപ്പിച്ചു പറഞ്ഞിട്ടുളളതാണ്. ജേക്കബ് തോസിന് എസ്.പി. സുകേശനുമായുളള അടുത്ത ബന്ധമുപയോഗിച്ച് പലവട്ടം കേസ് കടുപ്പിക്കാന്‍ പ്രേരണ ചെലുത്തിയിട്ടുമുണ്ട് എന്ന ആരോപണം ഉയര്‍ന്നിരുന്നു.
യൂ.ഡി.എഫ് സര്‍ക്കാരിനോട് കടുത്ത ശത്രുത പുലര്‍ത്തുന്ന ജേക്കബ് തോമസ് കെ.എം.മാണിയോട് വൈര്യം കാട്ടിയിരുന്ന മനയാനി കുടുംബത്തില്‍പെട്ടയാളാണ്. പി.സി.ജോര്‍ജുമായും അടുത്ത ബന്ധമുണ്ട്. കേസിന്റെ വിശദാംശങ്ങള്‍, സാക്ഷി മൊഴികള്‍ തുടങ്ങി കെ.എം.മാണിയെ കുടുക്കാനുളള തന്ത്രങ്ങളാവിഷ്‌കരിച്ച് ഗൂഢാലോചന ക്യാമ്പിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി എന്ന ആരോപണം ശക്തമായിരുന്നു.
ബാര്‍ കോഴ ഗൂഢാലോചനയില്‍ എസ്.പി.സുകേശന്‍ ഒറ്റയ്ക്കായിരുന്നില്ല തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത്. എറണാകുളം മുതല്‍ കോഴിക്കോട് വരെ ഉത്തരവാദിത്വാമുണ്ടായിരുന്ന ജേക്കബ് തോമസ് മനോരമ വിഷനില്‍, ന്യൂസ് മേക്കര്‍ ഇന്റര്‍വ്യൂ സമയത്ത് പറഞ്ഞത്. ഞങ്ങളൊരു ടീമാണ്, ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താണ് കേസിനാസ്പദമായ കാര്യങ്ങള്‍ നീക്കിയിരുന്നത് എന്നാണ്. സത്യം മറ്റൊന്നായിരിക്കേ എന്തിനാണ് ഇത്തരിത്തിലൊരു പ്രസ്താവന നടത്തിയത്.
എസ്.പി.സുകേശനെതിരെ അന്വേഷണമുണ്ടാകും എന്നു വാര്‍ത്ത വന്നയുടനെ പ്രതികരണവുമായിറങ്ങിത്തിരിച്ചു ജേക്കബ് തോമസ്. സുകേശനെ സംരക്ഷിക്കാനുളള അവസാന അടവാണോ നടത്തിയത്. ഉദ്യോഗസ്ഥന്റെ മനോവീര്യം പോലെ തന്നെ പ്രധാനമല്ലേ പൊതുപ്രവര്‍ത്തകരുടേതും. വര്‍ഷങ്ങളോളം ജനസേവനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ ഇരിക്കുന്ന കസേരയുടെ കരുത്തില്‍ തീര്‍ത്തു കളയാം എന്നു കരുതുന്നത്. ശരിയാണോ?. പോലീസിലും രണ്ടു നീതി എന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്? ജേക്കബ് തോമസിന്റെ വിജിലന്‍സ് മേധാവിയായുളള സ്ഥാനാരോഹണം കെ.എം.മാണിക്കെതിരെയുളള ബാര്‍ കോഴ കേസ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നോ?
ഉദ്യോഗസ്ഥര്‍ക്കിടയിലും ജുഡീഷ്യറിയില്‍ വരെയും ഉറ്റബന്ധങ്ങളും വേരുകളുമുളള ഒരുയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തിപരമായ എതിര്‍പ്പുകളുടെ പേരില്‍ രാഷ്ട്രീയത്തിലുളളവരെ വേട്ടായാടുന്നത് ശരിയല്ല. മുന്നില്‍ രാഷ്ട്രീയ മോഹമുണ്ടെങ്കില്‍ പോലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























