സോളാര്‍ സി.ഡി മാറ്റിയത് സരിത, ജീവനുണ്ടെങ്കില്‍ സി.ഡി ഹാജരാക്കും തുറന്ന കത്തുമായി ബിജു

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരായി താന്‍ ഹാജരാക്കാമെന്ന് പറഞ്ഞ സി.ഡി മാറ്റിയത് സരിത ഇടപെട്ടിട്ടാണെന്ന് ബിജു രാധാകൃഷ്ണന്‍. മാദ്ധ്യമങ്ങള്‍ക്കയച്ച തുറന്ന കത്തിലാണ് ബിജു ഇക്കാര്യം വ്യക്തമാക്കുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോളാണ് ബിജു കത്ത് പുറത്തുവിട്ടത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി സോളാര്‍ കമ്മീഷനും വിജിലന്‍സ് കോടതിക്കും അയച്ചു കൊടുക്കുമെന്നും കോടതി അറിയിച്ചു. പിന്നീട് തുറന്ന കത്ത് ബിജു മാദ്ധ്യമങ്ങള്‍ക്കും നല്‍കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സരിത നായരും തമ്മില്‍ അടുത്തിട പഴകുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സിഡി കയ്യിലുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് ബിജു രാധാകൃഷ്ണന്‍. മൂന്ന് സ്ഥലങ്ങളിലായി സി.ഡിയുടെ മൂന്ന് കോപ്പിയാണുണ്ടായിരുന്നത്. ഏറ്റവും എളുപ്പത്തില്‍ സുരക്ഷിതമായി എത്താവുന്ന സ്ഥലം കോയമ്പത്തൂരാണ്. കമ്മീഷനില്‍ താന്‍ ഇക്കാര്യം വെളിപ്പെടുത്തിയ ശേഷം കമ്മീഷന്റെ സംഘത്തിലുണ്ടായിരുന്ന ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പോകുന്നത് കോയമ്പത്തൂരിലേക്കാണെന്ന് പെരുമ്പാവൂര്‍ ഡി.വൈ.എസ്പി ഹരികൃഷ്ണനെ വിളിച്ചറിയിച്ചു.ഡി.വൈ.എസ്പി ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിലറിയിക്കുകയും അവിടെനിന്ന് കിട്ടിയ നിര്‍ദേശമനുസരിച്ച് സരിതയും തമ്പാനൂര്‍ രവിയും ചേര്‍ന്ന് പാലക്കാട് പൊലീസിനെ ഉപയോഗിച്ച് സി.ഡി മാറ്റുകയായിരുന്നുവെന്ന് ബിജു കത്തില്‍ ആരോപിക്കുന്നു. തനിക്ക് ജീവനുണ്ടെങ്കില്‍ മാര്‍ച്ച് 15ന് മുമ്പ് സി.ഡി ഹാജരാക്കുമെന്നും ബിജു കത്തില്‍ അവകാശപ്പെടുന്നുണ്ട്. മുഖ്യമന്ത്രി അടക്കം പല മന്ത്രിമാരും എംപിയും സരിതയുമായി ശാരീരികമായി അടുത്തിട പഴകുന്നതിന്റെ ദൃശ്യങ്ങളാണ് കയ്യിലുള്ളത്. സരിത അറസ്റ്റില്‍ ആകുന്നതിനു ഏകദേശം 20 ദിവസം മുമ്പ് സരിതയുടെ തന്നെ ഏറ്റവും അടുത്ത ഒരു അനുയായിയാണ് തനിക്ക് സിഡി നല്‍കിയതെന്ന് ബിജു കത്തില്‍ സമര്‍ത്ഥിക്കുന്നു. ഇത് സരിത തന്നെ ബട്ടണ്‍ കാമറയോ പെന്‍ കാമറയോ ഉപയോഗിച്ച് പകര്‍ത്തിയതായിരിക്കാം എന്നും ബിജു കത്തില്‍ പറയുന്നു.
എന്നാല്‍, മുഖ്യമന്ത്രിയും സരിതയുമായി ശാരീരികബന്ധത്തിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ബിജു കത്തില്‍ വ്യക്തമാക്കുന്നു. എങ്കിലും മുഖ്യമന്ത്രിയും സരിതയുമായുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സി.ഡിയില്‍ ഉണ്ടായിരുന്നു. ഇതില്‍ മുഖ്യമന്ത്രി തന്റെ കുടുംബപ്രശ്‌നങ്ങള്‍ പോലും സരിതയോടു പറയുന്നുണ്ട്. സംഭാഷണത്തിനിടയില്‍ വളരെ സ്വാതന്ത്ര്യത്തോടെ അശ്ലീലസംഭാഷണങ്ങള്‍ മുഖ്യമന്ത്രി സരിതയോടു നടത്തുന്നുണ്ട്. ഇതുകേട്ടപ്പോള്‍ താന്‍ പോലും അത്ഭുതപ്പെട്ടു പോയി. ഇയാള്‍ക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടെന്നു ഞാന്‍ കരുതിയിരുന്നില്ല. ആ സമയം വരെ ഞാന്‍ ആഗ്രഹിച്ചിരുന്ന മഹദ് വ്യക്തികളുടെ പട്ടികയിലായിരുന്നു മുഖ്യമന്ത്രി എന്നും ബിജു കത്തില്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























