സോളാര്‍ കേസ്: സരിത നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് ചര്‍ച്ച ചെയ്യണം; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്.നായര്‍ സോളാര്‍ കമ്മിഷന്‍ മുന്‍പാകെ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടമായിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിക്ക് 1.90 കോടി രൂപ കോഴ നല്‍കിയെന്ന ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത് രണ്ടു മാസത്തേക്ക് മാത്രമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. എന്നാല്‍, അതുകൊണ്ട് ആരോപണം ഇല്ലാതാവുന്നില്ല. സാങ്കേതികത്വം പറഞ്ഞ് മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണെന്നും കോടിയേരി പറഞ്ഞു.
എന്നാല്‍, സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























