സിപിഎമ്മിനോട് കളിച്ചാല്‍ അത് തീക്കളിയാകും, ഉഗ്രഭീഷണിയുമായി പിണറായി വിജയന്‍

സിപിഎമ്മിനെ താറടിച്ച് കാണിക്കുന്നതും പൊതുസമൂഹത്തില്‍ അപലപിക്കുന്നതിനെയും എതിര്‍ത്ത് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിറണറായി വിജയന്‍. സിപിഎമ്മിനെതിരെ വാളോങ്ങുന്നവര്‍ക്ക് ഉഗ്രഭീഷണിയാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ബിജു രമേശിന്റെ എഡിറ്റ് ചെയ്ത സിഡി പുറത്തിറക്കി സിപിഎമ്മിനെതിരെ രാഷ്ടീയമായി കളിച്ചാല്‍ അത് തീക്കളിയായിരിക്കുമെന്നും തിരിച്ചടി ഗുരുതരമായിരിക്കുമെന്ന താക്കീതാണ് പിണറായി വിജയന്‍ നടത്തിയത്.
സിപിഎമ്മിനെ ആരും ഭയപ്പെടുത്താമെന്ന് കരുതേണ്ട, ഈ കളി നല്ലതല്ല, സിപിഎമ്മിനെ രാഷ്ടീയമായി തകര്‍ക്കാമെന്ന് ആരും കരുതേണ്ടന്നും പിണറായി പറഞ്ഞു.എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ 418 ബാറുകള്‍ തുറക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഇടതുപക്ഷ നേതാക്കള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബിജുരമേശിന്റെ സംഭാഷണത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പിണറായിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഇനി വിഎസിന്റെ പിന്തുണ കൂടി കിട്ടിയാല്‍ സര്‍ക്കാരിനെ മറിച്ചിടാമെന്നും പറഞ്ഞതിനെകുറിച്ച് ഒന്നോ രണ്ടോ പേര്‍ ചേര്‍ന്നാല്‍ സിപിഎമ്മില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന പിണറായി വിജയന്റെ മറുപടി ഇടതുപക്ഷത്തിന് ഇപ്പോള്‍ വിനയായി തീര്‍ന്നിട്ടുണ്ട്. പിണറായിയുടെ ഈ മറുപടി ബാറുടമകളും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ പ്രകാരണാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
മാത്രമല്ല ബാറുടമകളും സിപിഎം നേതാക്കളും ആശയവിനിമയം നടത്തുന്ന നിരവധി തെളിവുകള്‍ ഉയര്‍ന്നു വരുന്നതിനിടയില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും ടി എന്‍ പ്രതാപനെയും ബാറുടമ വധിക്കാന്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ട് അതീവ ഗൗരവത്തോടെയാണ് പൊലീസ് നോക്കികാണുന്നത്. സിപിമ്മും ബാറുടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ട് ഇതിന് പിറകിലുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























