സോളാര്‍ കേസില്‍ തെളിവാകുന്ന കാര്യങ്ങള്‍ മാറ്റാന്‍ സരിതക്ക് തമ്പാനൂര്‍ രവി നിര്‍ദേശം നല്‍കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്

സോളാര്‍ കേസില്‍ തെളിവാകുന്ന കാര്യങ്ങള്‍ മാറ്റാന്‍ സരിത എസ്. നായര്‍ക്ക് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി നിര്‍ദേശം നല്‍കുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തായി. ബിജു രാധാകൃഷ്ണനും സോളാര്‍ കമ്മിഷനും സിഡിക്കായി കോയമ്പത്തൂരിലേക്കു യാത്ര നടത്തിയ ദിവസമാണ് തെളിവുകള്‍ മാറ്റാന്‍ രവി സരിതയോട് ആവശ്യപ്പെടുന്നത്. കമ്മിഷനു നല്‍കേണ്ട മൊഴി എങ്ങനെയായിരിക്കണമെന്നും തമ്പാനൂര്‍ രവി സരിതയെ പഠിപ്പിക്കുന്നുണ്ട്. പുറത്തുവന്ന ശബ്ദരേഖയുടെ പൂര്‍ണരൂപം ചുവടെ:
തമ്പാനൂര്‍ രവി: അടുത്ത് ആരും ഇല്ലല്ലോ?
സരിത: ഇല്ല, ഞാന്‍ അവിടെ നിന്നു മാറി
രവി: നാടകങ്ങള്‍ എല്ലാം കണ്ടല്ലോ?
സരിത: എല്ലാം കണ്ടുകൊണ്ടിരിക്കുകയാ സാറേ.. എനിക്കു തോന്നുന്നത്.., ഏതെങ്കിലും ഒരു ബാക്ക്ഗ്രൗണ്ട് വര്‍ക്ക് ഇതിനകത്തുണ്ടാകും. ഇല്ലാതെ ഇത് ഇത്രയും ഇതായിട്ട്. രവി: അതിന്റെ ഭാഗമായിട്ട് ചിലപ്പോള്‍ തന്റെ അവിടേം നോക്കാന്‍ വന്നേക്കാം.
സരിത: അതാണു ഞങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. അതാണ് ഇപ്പോ പെട്ടെന്നു നിന്നിടത്തു നിന്നു മാറിയത്. ശരിക്കും പറഞ്ഞാല്‍...
രവി: തന്റെ അവിടേം നോക്കാന്‍ വന്നേക്കാം. ക്ലിയര്‍ ചെയ്യുമല്ലോ? സരിത: അതു ഞാന്‍ ചെയ്‌തോളാം സാറേ. ഓള്‍റെഡി ക്ലിയേര്‍ഡ് ആണ്. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ പോലും ഞാന്‍ ഉടന്‍ ക്ലിയര്‍ ചെയ്‌തോളാം.
രവി: വരാന്‍ സാധ്യതയുള്ള സ്ഥലം അറിയാമല്ലോ.
സരിത: അറിയാം.
അറിയാം രവി: ഞാന്‍ പറയുന്നത്... ഞാന്‍ ഒരു ഊഹത്തില്‍ നിന്ന് എടുത്തതാണ്.
സരിത: എനിക്കും ഊഹം അതാണു തോന്നിയത്.
രവി: വരാന്‍ സാധ്യതയുള്ള സ്ഥലം അവിടെയാണല്ലോ.
സരിത: കാര്യം അവന്‍ പറഞ്ഞിട്ടുണ്ടല്ലോ, കത്ത് കണ്ടെടുത്തില്ലാന്ന്.
രവി: എന്താ?
സരിത: രാവിലെ ഒരു ടോക് വന്നു. സരിതയ്ക്കും എനിക്കും രണ്ടു നീതി. സരിതയുടെ കത്തു കണ്ടെടുത്തില്ല... ഞാന്‍ കമ്മിഷനില്‍ പറഞ്ഞോ എനിക്ക് കത്തുണ്ട്, അങ്ങനുണ്ട് ഇങ്ങനുണ്ടെന്ന്.
രവി: അതൊന്നും ഒന്നും വരാനില്ല. അവിടെ വരുമ്പോ ഒന്നും കാണരുതേ.
സരിത: ഇല്ല സാര്‍. ഇപ്പോള്‍ത്തന്നെ ചെയ്‌തോളാം.
രവി: ഉടനടി, ഉടനടി.
സരിത: ഓകെ സാറേ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























