Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിന്നീട് ഞാന്‍ ഉറങ്ങിയിട്ടില്ല, വേദനയോടെ കൊല്ലപ്പെട്ട ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക

09 FEBRUARY 2016 03:15 AM IST
മലയാളി വാര്‍ത്ത.

സിപിഎം നേതാക്കള്‍ പ്രതികളായ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഹൈക്കോടതി സിബിഐയുടെ തുടരന്വേഷണം പ്രഖ്യാപിച്ചതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മകനെ എന്നേക്കുമായി നഷ്ടപ്പെട്ട ഒരു ഉമ്മയാണ്. കൊല്ലപ്പെട്ട ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക. ഹൈക്കോടതി ഉത്തരവിനോട് ഹൃദയവേദനയോടെയാണ് ആ ഉമ്മ പ്രതികരിച്ചത്. 'ഒരു കുറ്റവും ചെയ്യാത്ത എന്റെ മകനെയാണ് അവര്‍ കൊന്ന് കളഞ്ഞത്. അന്ന് മുതല്‍ ഇന്ന് വരെ ഞാന്‍ ഉറങ്ങിയിട്ടില്ല. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തിന് മുമ്പില്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാകുമെന്ന് ഉറച്ച് വിശ്വസിക്കന്നു. ഞാന്‍ ജീവിക്കുന്നത് തന്നെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പോലീസും കമ്മ്യുണിസ്റ്റ്കാരും ഒത്തുകളിക്കുകയാണ്. സത്യം പുറത്ത് വരും അന്വേഷണം സി ബി ഐ ക്ക് വിട്ടതില്‍ അല്ലാഹുവിന് നന്ദി'.
തന്റെ മകന്റെ കൊലപാതകത്തിന് കാരണക്കാരായവര്‍ക്ക് പരമാവധി ശിക്ഷ നല്‍കി കാണുന്നതിനായി ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആ ഉമ്മ. സംരക്ഷിക്കേണ്ട പോലീസും കൊലയാളികള്‍ക്കെപ്പം ഒത്തുകളിച്ച് പ്രതികളെ സംരംക്ഷിക്കുന്ന ഘട്ടത്തിലാണ് സിബിഐ അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചത്.
യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (21) 2012 ഫെബ്രുവരി 20ന് ആണു കൊല്ലപ്പെട്ടത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പിനു സമീപം പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു മണിക്കൂറുകള്‍ക്കകമാണു സമീപത്തെ സിപിഎം ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ തടഞ്ഞു വച്ചു കൊലപ്പെടുത്തിയത്. വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നു ജയരാജനും രാജേഷും ചികില്‍സ തേടിയ തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചു സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണു കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (2 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (3 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (3 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (6 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (8 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (8 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (9 hours ago)

Malayali Vartha Recommends