സോളാര്‍ കേസ്: സരിത കമ്മിഷന് പെന്‍ഡ്രൈവ് കൈമാറി

സോളാര്‍ കമ്മിഷന് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ കൂടുതല്‍ തെളിവുകള്‍ കൈമാറി. കവറില്‍ പെന്‍ഡെവാണെന്നും ഇനിയും തെളിവുകളുണ്ടെന്നും സരിത കമ്മിഷനെ അറിയിച്ചു. മൂന്നു ദിവസത്തിനകം അഭിഭാഷകന്‍ മുഖേന തെളിവുകള്‍ കൈമാറാമെന്നും സരിത പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കമ്മീഷന് മുന്നില്‍ മുദ്രവച്ച് സരിത സമര്‍പ്പിക്കുന്ന രണ്ടാമത്തെ തെളിവാണിത്. താന്‍ കൊടുത്ത തെളിവുകള്‍ ഇപ്പോള്‍ പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സരിത പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം എ.ഡി.ജി.പി പദ്മകുമാറിനെതിരെ ഡി.ജി.പിക്ക് നല്‍കിയ പരാതി സത്യമെന്ന് സരിത കമ്മീഷനെ അറിയിച്ചു. പരാതിയില്‍ തന്റെ മൊഴി പോലും പൊലീസ് രേഖപ്പെടുത്തിയില്ല, അറസ്റ്റ് ചെയ്യുമ്പോള്‍ തന്റെ പക്കല്‍ നിന്നും ലാപ്‌ടോപ്പും പെന്‍െ്രെഡവും പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ഹാജരാക്കിയിട്ടില്ല. പത്മകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പെരുമ്പാവൂര്‍ ഡിവൈ: എസ്.പി തന്നെ അറസ്റ്റു ചെയ്തതെന്നും സരിത സോളാര്‍ കമ്മീഷന് മുന്പാകെ പറഞ്ഞു.
ടീം സോളറിന്റെ രൂപീകരണത്തില്‍ തനിക്കു യാതൊരു പങ്കില്ലായിരുന്നു. ബിജു രാധാകൃഷ്ണന്റെ യഥാര്‍ത്ഥ പേരോ യോഗ്യതയോ എന്താണെന്ന് അറിയില്ല. ക്വാലാലംപൂര്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ചുവെന്നാണ് തന്നോട് പറഞ്ഞത്. ടീം സോളറില്‍ താന്‍ പണം നിക്ഷേപിച്ചിട്ടില്ലെന്നും സരിത പറഞ്ഞു. ബിജു ആകെ ആറു ലക്ഷം രൂപ ജീവനക്കാര്‍ക്കു ശമ്പളമായി നല്‍കിയിരുന്നു. കമ്പനി തുടങ്ങുന്നതിനു മുന്പ് ബിജു തന്നോട് അഭിപ്രായം ചോദിച്ചിരുന്നില്ല. പണമിടപാട് അടക്കം എല്ലാം നോക്കിയിരുന്നത് ബിജുവാണെന്നും സരിത പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























