സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതല്‍ ഫെബ്രുവരി 22 വരെ...
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ജില്ലാതല ഹിയറിംഗ് ജനുവരി 16 മുതല്‍ ഫെബ്രുവരി 22 വരെ നടത്തുമെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ .
ഹീയറിംഗ് ജനുവരി 16 ന് പത്തനംതിട്ടയില്‍ ആരംഭിക്കുന്നതാണ്. 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവയിലെ കരട് വിഭജന നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 18 ന് പ്രസിദ്ധീകരിച്ചിരുന്നു.
അതിന്മേലുള്ള പരാതികളും നിര്‍ദ്ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ 2024 ഡിസംബര്‍ നാല് വരെ സ്വീകരിച്ചിരുന്നു.
സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരിട്ടും, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുഖേനയും ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെ നേരില്‍ കേള്‍ക്കും. ഹീയറിംഗിന് ശേഷം പരാതികള്‍ വിശദമായി പരിശോധിച്ച് കമ്മീഷന്‍ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha