കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് : കെ രാധാകൃഷ്ണന്‍ എം പി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി സമന്‍സ് അയച്ചു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവും എം.പിയുമായ കെ. രാധാകൃഷ്ണന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നടന്ന കാലയളവില്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു കെ.രാധാകൃഷ്ണന്‍.
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടക്കുന്നതായി ഇ,?.ഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കിന് പുറമേ മാവേലിക്കര,? കണ്ടല അടക്കം 18 സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.
കേസില്‍ നിലവിലെ ജില്ലാ സെക്രട്ടറിയെയും ഇ,?ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ കേസില്‍ അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇ.ഡി. അന്തിമകുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. അതേസമയം അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്നത് സംബന്ധിച്ച് വിശദീകരണം പുറത്തുവന്നിട്ടില്ല.
https://www.facebook.com/Malayalivartha