കെ.എസ് .ആര്‍ .ടി .സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ നാല് പേര്‍ക്ക് പരുക്ക്

കെ.എസ് .ആര്‍ .ടി .സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ നാല് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി ഷിനുമാത്യു (45), പത്തനാപുരം സ്വദേശികളായ റോസമ്മ (62), ലിജു സിനു (41), പാപ്പച്ചന്‍ (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 4.30ന് എം.സി റോഡില്‍ പിരപ്പന്‍കോടിന് സമീപം പാലവിളയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത് . ആലുവയില്‍ നിന്ന് തിരുവനന്തപുരത്ത് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നനിലയിലാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha