അന്വേഷണം അന്തിമഘട്ടത്തില്‍.... വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് പൊലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് പൊലീസ്. അന്വേഷണം അന്തിമഘട്ടത്തിലാണ്. കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധി മാത്രമാണെന്നാണ് നിഗമനത്തിലുള്ളത്.
അഫാന്റെയും ഉമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് വലിയ ബാദ്ധ്യതയ്ക്ക് പിന്നിലെന്ന് പൊലീസ് ്. കൈയില്‍ ഒരു രൂപ ഇല്ലാത്ത അവസ്ഥയിലായിരുന്നു അഫാനും ഉമ്മയും.
വന്‍തുക കടം കൊടുത്തു തീര്‍ക്കാനുണ്ടായിരുന്നപ്പോഴും അഫാന്‍ വിലകൂടിയ ബൈക്ക് വാങ്ങിയിട്ടുണ്ടായിരുന്നു. കൂട്ടക്കൊല നടത്തിയതിന്റെ തലേദിവസവും അഫാന്‍ പെണ്‍ സുഹൃത്തില്‍ നിന്നു കടം വാങ്ങിയിരുന്നു.
താന്‍ ചെയ്തത് തെറ്റാണെന്നും പാപമാണന്നും അഫാന്‍ പറഞ്ഞെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അവസാനഘട്ട തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ ജയിലില്‍ എത്തിച്ചു. നേരത്തെ ആത്മഹത്യ പ്രവണത കാണിച്ചിരുന്ന പ്രതി ഇപ്പോള്‍ ശാന്തനാണങ്കിലും പ്രത്യേക ബ്ലോക്കില്‍ നിരീക്ഷണത്തില്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha