മാണ്ഡിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: താജിക്കിസ്ഥാനിലും ഭൂചലനം...

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 9.18ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി പറഞ്ഞു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം. പ്രകമ്പനമുണ്ടായതോടെ ആളുകൾ വീടിനു പുറത്തേക്ക് ഓടിയെന്നും പ്രകമ്പനം കുറച്ചുസമയം നീണ്ടു നിന്നെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച താജിക്കിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂചലനമാണ് ഉണ്ടായത്. 16 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറഞ്ഞു. പാകിസ്ഥാനിലുണ്ടായ ഇടത്തരം ഭൂചലനത്തില്‍ കശ്മിരിലും പ്രകമ്പനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയുള്ള ഭൂചലനമാണ് ജമ്മു കശ്മിരിലും അനുഭവപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂചനമുണ്ടായതെന്നും പാകിസ്ഥാനിലാണ് പ്രഭവ കേന്ദ്രമെന്നും ജമ്മു കശ്മിര്‍ കാലാവസ്ഥാ വകുപ്പ് ഡയരക്ടര്‍ മുക്താര്‍ അഹമ്മദ് പറഞ്ഞു.
ഇസ്ലാമാബാദിന് സമീപം ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. പാകിസ്ഥാനില്‍ നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കശ്മിരിലും നാശനഷ്ടമില്ല. യൂറേഷ്യന്‍, ഇന്ത്യന്‍ ടെക്ടോണിക് പ്ലേറ്റുകളുടെ മേഖലയിലാണ് പാകിസ്ഥാന്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ കശ്മിര്‍ താഴ്‌വര ഉള്‍പ്പെടെ ഭൂചലന സാധ്യതാ മേഖലയാണ്. 2005 ഒക്ടോബര്‍ എട്ടിന് പാക് അധീന കശ്മിരിലെ മുസാഫറാബാദില്‍ 7.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. 80,000 പേര്‍ ആണ് അന്ന് കൊല്ലപ്പെട്ടത്. 2005 ലെ ഭൂചലനം ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, താജികിസ്ഥാന്‍ രാജ്യങ്ങളെ ബാധിച്ചിരുന്നു. ഇതിനിടെ മ്യാൻമറില്‍ വീണ്ടും ഭൂചലനം ഉണ്ടായി.
റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മധ്യ മ്യാൻമറിലെ ചെറിയ നഗരമായ മൈക്‌തിലയ്ക്ക് സമീപം ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലത്തില്‍ ആളപായമോ, നാശനഷ്ടങ്ങളോ ഉണ്ടായതമായി വിവരമില്ല. ഭൂചലനം ഉണ്ടായതോടെ ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടിയെന്നും ചിലയിടത്ത് വീടുകളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചതായും രണ്ട് വണ്ട്വിൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം ആര്‍ക്കും പരുക്കുകള്‍ ഒന്നും തന്നെയില്ല.
https://www.facebook.com/Malayalivartha