കണ്ണീര്‍ക്കാഴ്ചയായി... വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് ഇരുപതുകാരന്‍ മരിച്ചു....

വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് ഇരുപതുകാരന്‍ മരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം നടന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുടുംബാംഗങ്ങളുമൊത്ത് വീട്ടിനുള്ളില്‍ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. പിന്നാലെ കുടുംബാംഗങ്ങള്‍ പെട്ടെന്ന് തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം, വൈകുന്നേരം മുതല്‍ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയാണ് പെയ്തത്.
https://www.facebook.com/Malayalivartha