സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയില്‍ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം....

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. അതിരുങ്കല്‍ മുട്ടുമണ്ണില്‍ വീട്ടില്‍ അനീഷാണ് (എബിന്‍-32) മരിച്ചത്.
സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അനീഷ് സ്വകാര്യ ബസ്സിനടിയില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോത്തുപാറ വേങ്ങവിളയില്‍ ബൈജുവിനെ (32) പരിക്കുകളോടെ കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു ബൈക്ക് യാത്രികനായ കലഞ്ഞൂര്‍ ഒന്നാംകുറ്റി മല്ലങ്കഴയില്‍ ഷാജി ജോര്‍ജ്ജിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പത്തനാപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഞ്ചപ്പാറയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് അപകടം നടന്നത്.
കൂടല്‍ ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ അതേഭാഗത്തുനിന്ന് വന്ന ബൈക്ക് മറികടക്കുമ്പോഴാണ് എതിരേവന്ന ബൈക്കില്‍ ഇടിച്ചത്. കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് അനീഷ് മരിച്ചത്. അനീഷിന്റെ അമ്മ സുധ. ഭാര്യ- മാനസ. മകള്‍-അമേയ.
"https://www.facebook.com/Malayalivartha