കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം... രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. കോതമംഗലത്തിനടുത്ത് നേര്യമംഗലത്താണ് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞത്.
മണിയമ്പാറ ഭാഗത്താണ് അപകടം സംഭവിച്ചത്. ബസില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം തുടങ്ങി. പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
നേര്യമംഗലത്തുനിന്നും ഇടുക്കിയിലേക്ക് വരുന്ന പാതയിലാണ് അപകടമുണ്ടായത്.അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നേയുള്ളു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha