ജോലി തരാമെന്ന് പറഞ്ഞ് പറ്റിച്ചു; മലയാളി എത്തിപ്പെട്ടത് റഷ്യൻ കൂലിപ്പട്ടാളത്തിൽ; പിന്നാലെ അത് സംഭവിച്ചു

തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ മലയാളി സ്വദേശി തിരിച്ചെത്തി. തൃശൂർ സ്വദേശി ജെയിനാണ് തിരികെ നാട്ടിലെത്തിയത്. മലയാളി അസോസിയേഷന്റെ ഇടപെടലാണ് യുവാവിനെ നാട്ടിലെത്തിക്കാൻ സഹായിച്ചത്.
മടങ്ങിയെത്താനായതിൽ ആശ്വാസമുണ്ടെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ജെയിൻ വ്യക്തമാക്കി. ജോലി തട്ടിപ്പിനിരയായി പത്ത് ദിവസത്തിന് ഉള്ളിൽ ജെയിനിന് അപകടം സംഭവിച്ച്. പിന്നാലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പുറത്ത് വിട്ട വീഡിയോയാണ് ജെയിനിന് സഹായമായത്.
തൊഴിൽ തട്ടിപ്പിനിരയായാണ് ജെയിൻ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടത്. പട്ടാളത്തിലെത്തി പത്ത് ദിവസത്തെ മാത്രം പരിശീലനത്തിനൊടുവിൽ യുക്രൈൻ അതിർത്തിയിലേക്ക് കൊണ്ടുപോവുകയായിരുന്നു . റഷ്യൻ ആർമിയുമായുള്ള ഒരു വർഷത്തെ കരാർ ഏപ്രിൽ 14ന് അവസാനിച്ചുവെന്നും തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യതയുണ്ടെന്നും ജെയിൻ കുടുംബത്തെ അറിയിച്ചിരുന്നു.
അതേ സമയം ജെയിന്റെ കൂടെ മറ്റ് രണ്ട് യുവാക്കൾ കൂടി ഉണ്ടായിരുന്നു. സന്ദീപ്, ബിനിൽ എന്നിവർ. ഇരുവരും ജെയിനെ പോലെത്തന്നെ കൂലിപ്പട്ടാളത്തിൽ പെട്ടുപോയവരാണ്. എന്നാൽ രണ്ടുപേർക്കും രക്ഷപ്പെടാൻ സാധിച്ചിട്ടില്ല.
ജെയിന് പരിക്കേൽക്കുന്നതിന് ഒരു ദിവസം മുമ്പാണ് ബിനിൽ കൊല്ലപ്പെടുന്നത്. ജെയിന്റെ കൺമുന്നിൽവെച്ചായിരുന്നു ബിനിലിന്റെ മരണം. ബിനിലിന്റെ മൃതശരീരം ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും റഷ്യൻ സർക്കാരിന്റെ സഹായത്തോടെ മാത്രമേ മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കു എന്നുമാണ് ജെയിൻ പറയുന്നു.
https://www.facebook.com/Malayalivartha