ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...

തിരുവാതുക്കൽ ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് അമിത് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഏകദേശം ഒന്നൊന്നര മണിക്കൂർ അവിടെ വെയിറ്റ് ചെയ്തിരുന്നു. അമിത് എടുത്ത പ്ലാറ്റ്ഫോം ടിക്കറ്റ് വിജയകുമാറിന്റെ വീട്ടിൽ വച്ച് നഷ്ടപ്പെട്ടിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന് കച്ചിത്തുരുമ്പായി മാറിയത്. ഈ പ്ലാറ്റ്ഫോം ടിക്കറ്റിന്റെ അന്വേഷണത്തിലാണ് ഇയാൾ ഇവിടെ എത്തിയിരുന്നുവെന്ന് പോലീസ് ഉറപ്പിച്ചത്. ഇത് ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
ഏകദേശം രാത്രി പന്ത്രണ്ടു മണിവരെ ഈ റെയിൽവേ സ്റ്റേഷനിൽ അമിത് ഉണ്ടായിരുന്നു. പിന്നാലെ കോട്ടയം റെയിൽവേ സ്റ്റേഷന്റെ മുന്നിൽ വച്ച് തന്നെ പ്രതി ഒരു ഓട്ടോയിൽ കയറുന്നു. അതിനു ശേഷം പന്ത്രണ്ടു, പത്തിന് തിരുവാതിക്കൽ ജങ്ഷനിൽ വന്നിറങ്ങി. ഒരു പരിഭ്രാന്തിയോ, കൂസലൊ ഇല്ലാതെയാണ് പ്രതി ഇറങ്ങുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ്. വളരെ ലാഘവത്തോടെ ഒരു കൊലപാതകത്തിലേയ്ക്ക് പ്രതി പോകുന്നു. കുമരകം ഭാഗത്തേയ്ക്കാണ് ഈ പ്രതി നടന്നുപോകുന്നത്. അവിടെവച്ച് ഈ കൊലപാതകം നടക്കുന്ന വീടിനു തൊട്ടുപുറകിലായി പ്രതി ഇവിടെ എത്തുന്നു.
ഏകദേശം പന്ത്രണ്ടു മുപ്പത്തഞ്ചോടുകൂടിയാണ് കൊലപാതകം നടന്ന വീടിനു സമീപം പ്രതി എത്തിയത്. ഒരു മണിയോട് കൂടി കൃത്യം നടത്തുന്നു. ശേഷം മൂന്ന് നാല്പത്തഞ്ചോടുകൂടി കൊലപാതകങ്ങൾക്ക് ശേഷം സിസിടിവി, ഡിവിആറുമായി പ്രതി ഇവിടെ നിന്ന് രക്ഷപെടുന്നു. പിന്നീട് സമീപത്തുള്ള തോട്ടിലേയ്ക്ക് ഇത് വലിച്ചെറിയുകയായിരുന്നു.
https://www.facebook.com/Malayalivartha