വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാല്‍ ടോള്‍ പിരിവ് ഒഴിവാക്കി വാഹനങ്ങള്‍ കടത്തിവിടണമെന്ന് ഹൈക്കോടതി

വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാല്‍ ടോള്‍ പിരിവ് ഒഴിവാക്കി വാഹനങ്ങള്‍ കടത്തിവിടണമെന്ന നിര്‍ദേശം പാലിയേക്കര ടോളില്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി.
വാഹനങ്ങള്‍ 10 സെക്കന്‍ഡിനുള്ളില്‍ ടോള്‍ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കാനായി ദേശീയപാത അതോറിറ്റി 2021ല്‍ പ്രഖ്യാപിച്ച മാര്‍ഗ നിര്‍ദേശം പാലിക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ദേശീയപാത അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം പാലിയേക്കരയില്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ ഒ.ജെ. ജെനീഷ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
മാര്‍ഗനിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ദേശീയപാത അതോറിറ്റി ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. അല്ലാത്തപക്ഷം നടപ്പാക്കാനാവാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് മേയ് 21ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.
"
https://www.facebook.com/Malayalivartha